സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ശാസ്‌താംകുളങ്ങര ചുനാട്ട് മഞ്ജീരം വീട്ടിലെ വിജയാഘോഷത്തിന് ഇരട്ടിമധുരം. ഭാര്യ മാളവികയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഡോ.എം. നന്ദഗോപാനും സിവില്‍ സര്‍വീസില്‍ മികച്ച വിജയം. നീണ്ട നാളത്തെ പരിശീലനങ്ങള്‍ക്കും തയാറെടുപ്പുകള്‍ക്കുമൊടുവില്‍ ഡോ. എം നന്ദഗോപൻ സിവിൽ സർവീസ് പരീക്ഷയിൽ 233-ാം റാങ്ക് നേടിയപ്പോൾ ഒപ്പം പരീക്ഷ എഴുതിയ ഭാര്യ മാളവിക ജി നായരും 172-ാം റാങ്കോടെ പട്ടികയിൽ ഇടം നേടി. 2019 ൽ സിവിൽ സർവീസ് എൻട്രൻസിൽ മാളവിക 118-ാം റാങ്ക് നേടിയിരുന്നു. ഐഎഎസ് സ്വപ്‌നം മുന്നില്‍ കണ്ടാണ് വീണ്ടും പരീക്ഷയെഴുതിയത്. ആറാമത്തെ ശ്രമത്തിലാണ് നന്ദഗോപന്‍ പട്ടികയിൽ ഇടം പിടിച്ചത്.
IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. നന്ദഗോപൻ മലയാള സാഹിത്യവും മാളവിക സോഷ്യോളജിയുമാണ് ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത്. പരീക്ഷയ്‌ക്കായി ഒന്നിച്ച് പഠിച്ചത് കൂടുതൽ പ്രയോജനപ്പെട്ടെന്ന് ഇരുവരും പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജർ ആർ മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. പ്രതിഭയുടെയും മകനാണ് നന്ദഗോപൻ. കോട്ടയം മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയ അദ്ദേഹം പത്തനംതിട്ട ജില്ലാ മാനസിക ആരോഗ്യ പരിപാടി മെഡിക്കൽ ഓഫീസറാണ്.
വീൽചെയറില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് ; ഷെറിന്‍ ഷഹാനയുടെ വിജയത്തിന് ഇരട്ടിമധുരം
തിരുവല്ല മുത്തൂർ ഗോവിന്ദനിവാസിൽ കെഎഫ്സി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കെ ജി അജിത്ത്കുമാറിന്റെയും ഡോ. ഗീതാലക്ഷ്‌മിയുടെയും മകളാണ് മാളവിക. ബിർള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടി. ഇപ്പോൾ മംഗളൂരുവിൽ കസ്‌റ്റംസ് അസിസ്‌റ്റന്റ് കമീഷണറാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chengannur, Civil Services Examinations, Couples, Jobs18