ഇന്റർഫേസ് /വാർത്ത /Career / IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന

IAS മെയ്ഡ് ഇന്‍ പാലാ; പാലായിൽ മാത്രം പഠിച്ച് കോച്ചിംഗ് ഇല്ലാതെ സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ ഗഹന

പഠനത്തിന് ഒരു ഫിക്സഡ് ടൈം ടേബിള്‍ ഗഹാനയ്ക്ക് ഉണ്ടായിരുന്നില്ല. പത്രം വായന പതിവാക്കിയതിലൂടെ നേടിയ അറിവ് സിവില്‍ സര്‍വീസ് പഠനത്തിന് മുതല്‍ കൂട്ടായി

പഠനത്തിന് ഒരു ഫിക്സഡ് ടൈം ടേബിള്‍ ഗഹാനയ്ക്ക് ഉണ്ടായിരുന്നില്ല. പത്രം വായന പതിവാക്കിയതിലൂടെ നേടിയ അറിവ് സിവില്‍ സര്‍വീസ് പഠനത്തിന് മുതല്‍ കൂട്ടായി

പഠനത്തിന് ഒരു ഫിക്സഡ് ടൈം ടേബിള്‍ ഗഹാനയ്ക്ക് ഉണ്ടായിരുന്നില്ല. പത്രം വായന പതിവാക്കിയതിലൂടെ നേടിയ അറിവ് സിവില്‍ സര്‍വീസ് പഠനത്തിന് മുതല്‍ കൂട്ടായി

  • Share this:

സിവില്‍ സര്‍വീസ് കരിയറായി മുന്നില്‍ കണ്ടുകൊണ്ട് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകരിക്കാവുന്ന പഠനശൈലിയാണ് 2022 സിവില്‍ സര്‍വീസ് പരീക്ഷയിലെ ആറാം റാങ്ക് ജേതാവ് ഗഹന നവ്യാ ജയിംസിന്‍റെത്. കോച്ചിങ് സെന്‍ററുകളെ ആശ്രയിക്കാതെ സ്വയം പരിശീലനത്തിലൂടെയാണ് കോട്ടയം പാലാ മുത്തോലി സ്വദേശിയായ ഗഹന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. റാങ്കുനേട്ടം അപ്രതീക്ഷിതമാണെന്ന് പറയുമ്പോഴും ചിട്ടയായ പഠനത്തിലൂടെയാണ് സിവില്‍ സര്‍വീസിനായി ഒരുങ്ങിയത്. രണ്ടാം ശ്രമത്തിലാണ് ഗഹന വിജയം നേടിയത്.

പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രൊഫസര്‍ സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്‍റെ അനന്തരവളുമാണ്.

സിവില്‍ സര്‍വീസ് 2022: പാലാക്കാരി ഗഹന നവ്യാ ജെയിംസിന് ആറാം റാങ്ക്; ആദ്യ 25ൽ 14 വനിതകൾ

പഠനം പാലായില്‍ മാത്രം.. പത്രം വായനയിലൂടെ നേടിയ അറിവ്

കേരളത്തിന്‍റെ അപ്രഖ്യാപിത എജ്യുക്കേഷണല്‍ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്ന പാലായിലെ വിവിധ വിദ്യാലയങ്ങളിലായാണ് തന്‍റെ വിദ്യാഭ്യാസം കാലഘട്ടം ഗഹന ചെലവഴിച്ചത്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്.മേരീസ് സ്കൂളിൽ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗഹാന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. ഒപ്പം യുജിസി നാഷനൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. നിലവില്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ്  ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷകയാണ് ഗഹന.

' isDesktop="true" id="604043" youtubeid="IKbxVsIDYxM" category="career">

സെന്‍റ് തോമസ്, അല്‍ഫോണ്‍സ കോളേജുകള്‍ക്ക് പുറമെ കേരളത്തില്‍ നിന്ന് വര്‍ഷം തോറും ആയിരകണക്കിന് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്ന നിരവധി പ്രശസ്തമായ എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളും സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥിതി ചെയ്യുന്ന പാലായുടെ വിദ്യാഭ്യാസ മികവിന്‍റെ നേട്ടമായി കൂടി ഗഹനയുടെ നേട്ടം വിലയിരുത്താം.

പഠനത്തിന് ഒരു ഫിക്സഡ് ടൈം ടേബിള്‍ ഗഹാനയ്ക്ക് ഉണ്ടായിരുന്നില്ല. പത്രം വായന പതിവാക്കിയതിലൂടെ നേടിയ അറിവ് സിവില്‍ സര്‍വീസ് പഠനത്തിന് മുതല്‍ കൂട്ടായെന്ന് ഗഹന പറഞ്ഞു. ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പരീശിലനം തുടര്‍ന്നു. ബിരുദ വിദ്യാര്‍ഥിയായ സഹോദരന്‍റെ സഹായവും കുടുംബത്തിന്‍റെ പിന്തുണയും കരുത്തായി. അമ്മാവനായ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡർ സിബി ജോർജിന്‍റെ മികച്ച പിന്തുണയും ഒപ്പമുണ്ടായിരുന്നതായി ഗഹന പറഞ്ഞു.

First published:

Tags: Civil service exam, Civil Services Examinations, Jobs18, Pala