തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും പരീക്ഷ. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.
Also read-Exam Anxiety | പരീക്ഷാ പേടിയുണ്ടോ? മറികടക്കാൻ ഈ വഴികൾ പരീക്ഷിക്കൂ..
31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ. മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ SSLC, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.