Kerala SSLC Result 2022| നൂറുമേനി വിജയം 2134 സ്കൂളുകൾക്ക്; ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു
- Published by:Rajesh V
- news18-malayalam
Last Updated:
760 സർക്കാർ സ്കൂളുകളും 942 എയിഡഡ് സ്കൂളുകളും 432 അൺ എയ്ഡഡ് സ്കൂളുകളും എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം (Kerala SSLC Result 2022) പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26 ആണ്. നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. 760 സർക്കാർ സ്കൂളുകളും 942 എയിഡഡ് സ്കൂളുകളും 432 അൺ എയ്ഡഡ് സ്കൂളുകളും എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ചു.
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44,363 വിദ്യാഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024).
advertisement
എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 275 പേര്‍ പരീക്ഷ എഴുതിയവരില്‍ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%).
advertisement
ഗള്‍ഫ് സെന്ററുകളിലെ വിജയശതമാനം 98.25 ആണ്. ആകെ ഒന്‍പത് വിദ്യാലയങ്ങളിലായി 571 പേരാണ് പരീക്ഷയെഴുതിയത്. 561 പേര്‍ വിജയിച്ചു. നാല് സെന്ററുകള്‍ നൂറ്‌മേനി വിജയം കൈവരിച്ചു.
ടി എച്ച് എസ് എൽ സിയിൽ 99.49 ശതമാനമാണ് വിജയം. 112 പേർ ഫുൾ എ പ്ലസ് നേടി. മൊത്തം 3059 സ്കൂളുകളിൽ 2134 സ്കൂളുകൾ നൂറ് മേനി വിജയം നേടി. പുനർ മൂല്യ നിർണയം- ജൂൺ 16 മുതൽ 21 വരെ നടക്കും. അപേക്ഷ ഓൺലൈനായി നൽകാം. സേ പരീക്ഷ ജൂലൈയിൽ നടക്കും.
advertisement
സംസ്ഥാനത്തെ 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫ് മേഖലയിൽ 9 കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാർഥികളുണ്ടായിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29വരെയായിരുന്നു എസ്എസ്എൽസി എഴുത്തുപരീക്ഷകൾ. പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ; ഫലം ലഭ്യമാകുന്ന സൈറ്റുകള്‍
https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in. എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം https:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി ഫലം https://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി. ഫലം https://ahslcexam.kerala.gov.in ലും ലഭ്യമാകും.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 15, 2022 4:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Kerala SSLC Result 2022| നൂറുമേനി വിജയം 2134 സ്കൂളുകൾക്ക്; ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു








