രക്തദാനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവധിയുമായി കേരള സർവകലാശാല; ഇത്തരത്തിൽ അവധി നൽകുന്ന ആദ്യത്തെ സർവകലാശാല
- Published by:Arun krishna
- news18-malayalam
Last Updated:
ആശുപത്രിയിൽ നിന്നു നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പൽ ആയിരിക്കും അവധി അനുവദിക്കുക.
തിരുവനന്തപുരം: രക്തദാനത്തിനായി അവധി പ്രഖ്യാപിച്ച് കേരള സർവകലാശാല. രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആ ദിവസത്തെ അവധിയും അറ്റൻഡൻസും നൽകാൻ കേരള സർവകലാശാല തീരുമാനിച്ചു. ആശുപത്രിയിൽ നിന്നു നൽകുന്ന സർട്ടിഫിക്കറ്റ് പരിശോധിച്ച് കോളേജ് പ്രിൻസിപ്പൽ ആയിരിക്കും അവധി അനുവദിക്കുക. മൂന്ന് മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ഇങ്ങനെ അവധി നൽകാനാവും.

രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സിൻഡിക്കേറ്റാണ് ഈ തീരുമാനമെടുത്തത്. രക്തദാനത്തിന് അവധി പ്രഖ്യാപിക്കുന്ന ആദ്യ സർവകലാശാലയാണ് കേരള സര്‍വകലാശാല.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 13, 2023 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
രക്തദാനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവധിയുമായി കേരള സർവകലാശാല; ഇത്തരത്തിൽ അവധി നൽകുന്ന ആദ്യത്തെ സർവകലാശാല