എം ജി പരീക്ഷ ഫലം: റാങ്കിന്റെ തിളക്കത്തിൽ കാക്കനാട് രാജഗിരി കോളേജ്

Last Updated:

ഡിഗ്രി പരീക്ഷയിൽ കോളേജിലെ വിദ്യാർത്ഥികൾ 1,2,3 റാങ്കുകൾ ഉൾപ്പടെ 40 റാങ്കുകൾ സ്വന്തമാക്കി. എല്ലാ കോഴ്സുകളിലുമായി 95 ശതമാനം വിജയവും കരസ്ഥമാക്കി

കൊച്ചി: എം ജി സർവകലാശാല ഡിഗ്രി പരീക്ഷയിൽ കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിന് അഭിമാന നേട്ടം. ഡിഗ്രി പരീക്ഷയിൽ കോളേജിലെ വിദ്യാർത്ഥികൾ 1,2,3 റാങ്കുകൾ ഉൾപ്പടെ 40 റാങ്കുകൾ സ്വന്തമാക്കി. എല്ലാ കോഴ്സുകളിലുമായി 95 ശതമാനം വിജയവും കരസ്ഥമാക്കിയിട്ടുണ്ട്.
മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പൽ ഡോ.ലാലി മാത്യു പറഞ്ഞു. മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥികളെ ഡയറക്ടർ ഫാ.മാത്യൂ വട്ടത്തറ അഭിനന്ദിച്ചു.
പരീക്ഷ കഴിഞ്ഞ് പത്താം ദിവസം ഫലം
അവസാന സെമസ്റ്റർ ബിരുദ പരീക്ഷ കഴിഞ്ഞ് പത്താം ദിവസമാണ് എം ജി സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്‍സി, ബി കോം, ബിബിഎ, ബിസിഎ, ബിഎസ്‍ഡബ്ല്യു, ബിടിടിഎം, ബിഎസ്എം, ബിഎഫ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് എം ജി സർവ്വകലാശാല പ്രസിദ്ധീകരിച്ചത്.
advertisement
ഒൻപത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാമ്പുകളിൽ രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് 14ന് പൂർത്തീകരിച്ചു. മൂല്യനിർണയത്തിനുശേഷം ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി തീർത്താണ് ഫലം തയ്യാറാക്കിയത്.
മൂല്യനിർണയ ജോലികൾ ചിട്ടയോടെ പൂർത്തീകരിച്ച അധ്യാപകരേയും ക്യാമ്പുകൾക്ക് മേൽനോട്ടം വഹിച്ചവരേയും പരീക്ഷാവിഭാഗത്തിലെ ജീവനക്കാരേയും ഏകോപനച്ചുമതല നിർവ്വഹിച്ച വൈസ് ചാൻസലർ തൊട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ വരെയുള്ള സർവ്വകലാശാലാ നേതൃത്വത്തിനേയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Career/
എം ജി പരീക്ഷ ഫലം: റാങ്കിന്റെ തിളക്കത്തിൽ കാക്കനാട് രാജഗിരി കോളേജ്
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement