ഇസ്രായേലിലേക്ക് ജോലി: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; തെലങ്കാനയിൽ നിന്ന് 2,209 അപേക്ഷകരിൽ 905 പേർക്ക് ജോലി
- Published by:meera_57
- news18-malayalam
Last Updated:
ഹൈദരാബാദിൽ മെയ് 24ന് ആരംഭിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിലേക്ക് ആകെ 2,209 പേരാണ് അപേക്ഷ സമർപ്പിച്ചത്
ഇസ്രായേലിലേക്കുള്ള മൂന്നാം ഘട്ട റിക്രൂട്ട്മെന്റ് ഡ്രൈവിൽ തിരഞ്ഞെടുക്കപ്പെട്ടത് 905 പേർ. ഹൈദരാബാദിൽ മെയ് 24ന് ആരംഭിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിലേക്ക് ആകെ 2,209 പേരാണ് അപേക്ഷ സമർപ്പിച്ചത്. സ്കിൽ ടെസ്റ്റിൽ വിജയിച്ചവരിൽ ആശാരികൾ, പ്ലാസ്റ്ററിങ് തൊഴിലാളികൾ, സെറാമിക് ടൈലിംഗ് തൊഴിലാളികൾ, അയൺ ബെന്റിങ് തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നു. ഇസ്രായേൽ - പാലസ്തീൻ യുദ്ധത്തിനിടെ ഇസ്രായേൽ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യക്കാരെ ജോലിക്കെടുക്കാൻ രാജ്യങ്ങൾ തമ്മിൽ ധാരണയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ രാജ്യത്തിന്റെ വിദേശ തൊഴിലാളികളുടെ സേനയിൽ അംഗങ്ങളാകും.
ഉയർന്ന ശമ്പളമാണ് യുദ്ധ സമയത്തും ഇസ്രായേലിലേക്ക് പോകാൻ ഇന്ത്യൻ പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. നിർമ്മാണ തൊഴിലാളികൾക്ക് 1.2 ലക്ഷം മുതൽ 1.38 ലക്ഷം രൂപ വരെയാണ് ഇസ്രായേലിൽ ലഭിക്കുന്ന മാസ വരുമാനം. ഇന്ത്യയിലെ തൊഴിലാളികളുടെ ശമ്പളത്തേക്കാൾ ഏറെ കൂടുതലാണ് ഇത്. ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ സമാനമായ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ ഈ വർഷം ആദ്യം നടന്നിരുന്നു. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഉടൻ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
advertisement
Summary: Massive recruitment drive in Telangana to Israel offering above one lakh salary per person
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 27, 2024 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇസ്രായേലിലേക്ക് ജോലി: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; തെലങ്കാനയിൽ നിന്ന് 2,209 അപേക്ഷകരിൽ 905 പേർക്ക് ജോലി