ശനിയാഴ്ച്ച സ്കൂൾ പ്രവർത്തി ദിവസം; തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്, വിമര്‍ശനങ്ങളെ തള്ളി മന്ത്രി വി.ശിവന്‍കുട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിനെതിരെ സിപിഎം അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് സ്കൂളുകളില്‍ 220 അധ്യയനദിനങ്ങളാക്കുന്നത്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത് ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ബാധിക്കില്ല. സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ 210 ആക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിനെതിരെ സിപിഎം അനുകൂല അധ്യാപകസംഘടനയായ കെ.എസ്.ടി.എ രംഗത്തെത്തിയിരുന്നു. കൂടിയാലോചനയില്ലാതെയാണ് വിദ്യാഭ്യാസ കലണ്ടർ നിശ്ചയിച്ചതെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ കുറ്റപ്പെടുത്തി. പ്രതിദിനം അഞ്ചുമണിക്കൂർ എന്നനിലയിൽ പ്രൈമറിയിൽ ഇപ്പോൾത്തന്നെ 200 പ്രവൃത്തിദിനങ്ങളുണ്ട്. അതിനാൽ ശനിയാഴ്ച ക്ലാസിന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
നേരത്തേ, സിപിഐ അനുകൂല അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു. സർക്കാര്‍ തീരുമാനത്തെ വിമർശിച്ചിരുന്നു. എന്നാൽ അധ്യാപക സംഘടനകളിലെ എല്ലാവർക്കും വിഷയത്തിൽ എതിർപ്പില്ലെന്ന നിലപാടിലാണ് മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 04, 2023 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ശനിയാഴ്ച്ച സ്കൂൾ പ്രവർത്തി ദിവസം; തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട്, വിമര്‍ശനങ്ങളെ തള്ളി മന്ത്രി വി.ശിവന്‍കുട്ടി