'രാഷ്ട്രീയത്തിലെ മെഗാസ്റ്റാർ'; പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പിഎച്ച്ഡി നേടി മുസ്ലീം യുവതി
- Published by:Sarika KP
- news18-malayalam
Last Updated:
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതയായി മാറിയിരിക്കുകയാണ് ഇതോടെ ഇവർ.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെകുറിച്ച് പിഎച്ച്ഡി പൂർത്തിയാക്കി മുസ്ലീം യുവതി. ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്‌യു) നിന്ന് വാരണാസിയിലെ ലല്ലാപുര സ്വദേശിയായ നജ്മ പർവീൺ ആണ് മോദിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് ‘നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വം: ഒരു വിശകലന പഠനം’ എന്ന വിഷയത്തിലായിരുന്നു നജ്മയുടെ പിഎച്ച്ഡി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതയായി മാറിയിരിക്കുകയാണ് ഇതോടെ ഇവർ.
നജ്മയുടെ ഗവേഷണത്തിൽ പ്രധാനമന്ത്രിയെ രാഷ്ട്രീയത്തിലെ ‘മെഗാസ്റ്റാർ’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 2014 ആണ് നജ്മ തന്റെ പിഎച്ച്‌ഡി ഗവേഷണം ആരംഭിച്ചത്. ബിഎച്ച്‌യുവിലെ പ്രൊഫസർ സഞ്ജയ് ശ്രീവാസ്തവയുടെ കീഴിൽ എട്ട് വർഷത്തിനുള്ളിൽ ആണ് പഠനം പൂർത്തിയാക്കിയത്. നെയ്ത്ത് തൊഴിലാളികൾ ആയിരുന്നു നജ്മയുടെ മാതാപിതാക്കൾ. ഇവരെ നേരത്തെ തന്നെ നഷ്ടപ്പെട്ട നജ്മ വലിയ വെല്ലുവിളികളെ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. വിശാൽ ഭാരത് സൻസ്ഥാന്റെ സ്ഥാപകനായ പ്രൊഫസർ രാജീവ് ശ്രീവാസ്തവയുടെ സാമ്പത്തിക പിന്തുണയും വിദ്യാഭ്യാസത്തിനായി നജ്മയ്ക്ക് ലഭിച്ചിരുന്നു.
advertisement
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ സൃഷ്ടിച്ച വികസനത്തിന്റെ മാതൃകയാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണമെന്നും യുവതി വ്യക്തമാക്കി. “അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചു, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 2014 ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മുഴുവൻ രാഷ്ട്രീയ ഭൂപ്രകൃതിയെയും മാറ്റിമറിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ സ്വാധീനം ഗണ്യമായി കുറച്ചു” എന്നും നജ്മ പറഞ്ഞു.
advertisement
കൂടാതെ ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മോദി രാജ്യത്തിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അതിനാലാണ് ഈ വിഷയം തിരഞ്ഞെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ തുടക്കത്തിൽ ഈ വിഷയത്തിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും പിന്നീട് തന്റെ ആശയത്തിൽ ഉറച്ചുനിൽക്കുകയും ഗവേഷണവുമായി മുന്നോട്ട് പോവുകയുമായിരുന്നുവെന്നും നജ്മ വെളിപ്പെടുത്തി.
അതേസമയം അഞ്ച് അധ്യായങ്ങളായാണ് നജ്മ തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ഇതിൽ പ്രധാനമന്ത്രി മോദിയുടെ ജീവചരിത്രം ഉൾപ്പെടെ 20 ഹിന്ദി പുസ്തകങ്ങളും 79 ഇംഗ്ലീഷ് പുസ്തകങ്ങളും 37 പത്രങ്ങളും മാഗസിനുകളും നജ്മ റഫർ ചെയ്തിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി മോദിയുടെ സഹോദരൻ പങ്കജ്, ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ എന്നിവരുമായി നജ്മ ഗവേഷണത്തിനിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനുപുറമേ മുത്തലാഖിനെതിരായ പ്രസ്ഥാനം, കാശിയിൽ നിന്നുള്ള മുസ്ലീം സ്ത്രീകൾ പ്രധാനമന്ത്രി മോദിക്ക് രാഖികൾ അയച്ചത്, മോദിക്കുള്ള ഭാരതീയ അവാം പാർട്ടിയുടെ പിന്തുണ എന്നിവയും ഈ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
” നജ്മ തന്റെ ഗവേഷണത്തിനായി വളരെ പ്രസക്തമായ ഒരു വിഷയം ആണ് തിരഞ്ഞെടുത്തത്. ക്ഷേമ പദ്ധതികൾ, വികസന പരിപാടികൾ, കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ മോദി പ്രധാനമന്ത്രിയായി ചെയ്ത വിവിധ മേഖലകളിലെ നവീകരണം എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു, എന്ന് രാജീവ് ശ്രീവാസ്തവയും പറഞ്ഞു. അതേസമയം മുത്തലാഖിനെതിരായ സമരത്തിൽ സജീവമായി നിലനിന്നിരുന്ന വ്യക്തി കൂടിയാണ് നജ്മ പർവീൺ. ഈ ആചാരത്തിനെതിരെ മോദി സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച ആദ്യ മുസ്ലീം സ്ത്രീയും ഇവരായിരുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 09, 2023 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'രാഷ്ട്രീയത്തിലെ മെഗാസ്റ്റാർ'; പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പിഎച്ച്ഡി നേടി മുസ്ലീം യുവതി