മികവിന്റെ കേന്ദ്രങ്ങളിൽ സ്കോളർഷിപ്പോടെ ശാസ്ത്ര പഠനം ; NEST 2023 ന് അപേക്ഷിക്കാം

Last Updated:

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ മേയ് 17 വരെയാണ്, അവസരമുള്ളത്. ജൂൺ 24 നു പ്രവേശന പരീക്ഷ നടക്കും

മികവിന്റെ കേന്ദ്രങ്ങളും രാജ്യത്തെ തന്നെ ശ്രേഷ്ഠ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ ഉയർന്ന സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം നടത്താനുള്ള  അവസരമാണ് നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്’. കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സർവകലാശാലയിലെ അറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (സി.ഇ.ബി.സി.) എന്നീ സ്ഥാപനങ്ങളിലാണ് പഠനാവസരം. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളാണ്, ഇവിടെയുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ മേയ് 17 വരെയാണ്, അവസരമുള്ളത്. ജൂൺ 24 നു പ്രവേശന പരീക്ഷ നടക്കും.
നൈസറിൽ 200 സീറ്റും സി.ഇ.ബി.സി.യിൽ 57 സീറ്റുകളുമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ സംവരണ തത്വങ്ങളനുസരിച്ചായിരിക്കും, പ്രവേശനം. കേരളത്തിൽ, വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ പരീക്ഷാർത്ഥിക്കും, മുൻഗണനാടിസ്ഥാനത്തിൽ 5 കേന്ദ്രങ്ങൾ വരെ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, കേന്ദ്ര ആണവോർജ്ജ മന്ത്രാലയത്തിന്റെ ദിശ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 60,000/- രൂപ സ്കോളർഷിപ്പും 20,000/- രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും. കോഴ്സ് കാലാവുധിക്കു ശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ ഗവേഷണാവസരവും ലഭിക്കും. ഇതു കൂടാതെ, മികച്ച അക്കാദമിക നിലവാരം പുലർത്തുന്നവർക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയ്നിങ് സ്കൂളിലെ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാനും അവസരമുണ്ട്.
advertisement
അടിസ്ഥാന യോഗ്യത
അപക്ഷാർത്ഥികൾ, സയൻസ് സ്ട്രീമിൽ പ്ലസ്ടു പൂർത്തിയാക്കിയവരായിരിക്കണം.
സയൻസ് വിഷയങ്ങളിൽ +1, +2 ക്ലാസ്സുകളിൽ ചുരുങ്ങിയത്, 60 ശതമാനം മാർക്ക് നേടിയിരിക്കണം.
പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 55% മാർക്കു മതി. 2021, 2022 വർഷങ്ങളിൽ പ്ലസ്ടു പൂർത്തീകരിച്ചവർക്കും 2023 ൽ പ്ലസ്ടു പരിക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ , 2003 ഓഗസ്റ്റ് 1 നു ശേഷം ജനിച്ചവരായിരിക്കണമെന്ന നിബന്ധന കൂടിയുണ്ട്.,
പരീക്ഷാ രീതി
ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നി വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ .ഓരോ വിഭാഗത്തിൽ നിന്നും 50 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ്  ഉണ്ടാകുക. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മൂന്ന് സെക്ഷനുകളാണ് റാങ്കിങ്ങിനായി പരിഗണിക്കുക. തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്ക്, ഉണ്ടായിരിക്കും. നൈസർ, സി.ഇ.ബി.സി. എന്നീ സ്ഥാപനങ്ങൾക്ക് , വ്യത്യസ്ത മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
മലയാളം വാർത്തകൾ/ വാർത്ത/Career/
മികവിന്റെ കേന്ദ്രങ്ങളിൽ സ്കോളർഷിപ്പോടെ ശാസ്ത്ര പഠനം ; NEST 2023 ന് അപേക്ഷിക്കാം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement