ജോലിക്കൊപ്പം പിഎച്ച്ഡിക്ക് ചേരാം; പഞ്ചാബിലെ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സെപ്റ്റംബർ 26 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പഞ്ചാബിലെ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കൽപിത സർവകലാശാലയായ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിൽ ഗവേഷണത്തിനവസരമുണ്ട്. സെപ്റ്റംബർ 26 വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരമുള്ളത്. ഗവേഷണാഭിമുഖ്യവും ക്രിയാശേഷിയും വളർത്താനുതകുന്ന പഠനസൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
നാലുതരത്തിലാണ് , അപേക്ഷകരെ വർഗ്ഗീകരിച്ചിരിക്കുന്നത്.
1) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പോട് കൂടിയോ അല്ലാതെയോയുള്ള ഫുൾ–ടൈം ഗവേഷണം.
2) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്കു പാർട്ട്–ടൈം ഗവേഷണം.
3) ഗേറ്റ് / നെറ്റ് യോഗ്യതയുള്ളവർക്ക് റിസർച് അസിസ്റ്റന്റ് ആകുന്നതിനുള്ള അവസരം
4) ജോലിയുള്ള പ്രഫഷനലുകൾക്കായി പാർട്ട്–ടൈം എക്സിക്യൂട്ടീവ് ഗവേഷണം.
കൂടുതൽ വിവരങ്ങൾക്ക്
advertisement
അഡ്രസ്സ്
Sant Longowal Institute of Engineering & Technology,
Longowal – 148106,
Punjab
ഫോൺ
01672-280057
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 15, 2023 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ജോലിക്കൊപ്പം പിഎച്ച്ഡിക്ക് ചേരാം; പഞ്ചാബിലെ സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ