പത്താം ക്ലാസ്സിൽ ഉന്നത വിജയമാണോ? ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ്; പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് തയ്യാറായിക്കോ

Last Updated:

ടാലൻ്റ് സെർച്ച് പരീക്ഷയിൽ കേരളത്തിൽ നിന്നും മികവു പുലർത്തുന്ന 10 വിദ്യാർത്ഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിക്കും.

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 20 വരെ അപേക്ഷിക്കാനവസരമുണ്ട്. കേരളത്തിലെ വിവിധ
ബോർഡുകൾ നടത്തുന്ന പരീക്ഷയിൽ നിശ്ചിത
ഗ്രേഡോടെ ഉന്നത വിജയം നേടിയവർക്കാണ്, അവസരം. ടാലൻ്റ് സെർച്ച് പരീക്ഷയിൽ കേരളത്തിൽ നിന്നും മികവു പുലർത്തുന്ന 10 വിദ്യാർത്ഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
പരീക്ഷയിൽ നിശ്ചിതമാർക്കിനു മുകളിൽ നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും.ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും ഇൻറർവ്യൂവും ഉണ്ടായിരിക്കും. ഇൻ്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്ക് (10 പേർക്ക്) ഒന്നേകാൽ ലക്ഷം രൂപയുടെ പി എം ഫെല്ലോഷിപ്പ് സമ്മാനിക്കും
advertisement
താഴെ പറയുന്നവർക്ക് അപേക്ഷിക്കാം
2023-2024 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും സി.ബി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും എല്ലാ വിഷയങ്ങൾക്കും ചുരുങ്ങിയത് എ ഗ്രേഡ് (എസ്.എസ്.എൽ.സി.) / തത്തുല്യ മാർക്ക് (സി.ബി.എസ്.ഇ.) നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
advertisement
പരീക്ഷാരീതി
രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയാണ്, അപേക്ഷാർത്ഥികൾ എഴുതേണ്ടി വരിക.അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങ ളിലുള്ള ചോദ്യങ്ങളുണ്ടായിരിക്കും. പരീക്ഷയുടെ നിലവാരം പത്താം ക്ലാസ്സിനു തുല്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
മലയാളം വാർത്തകൾ/ വാർത്ത/Career/
പത്താം ക്ലാസ്സിൽ ഉന്നത വിജയമാണോ? ഒന്നേകാൽ ലക്ഷം രൂപ സ്കോളർഷിപ്പ്; പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് തയ്യാറായിക്കോ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement