നയീമ ഖാത്തൂൻ: അലിഗഡ് സർവകലാശാലയുടെ വൈസ് ചാൻസിലർ ആകുന്ന ആദ്യ വനിത

Last Updated:

2014 മുതൽ സർവകലാശാലയ്ക്ക് കീഴിലെ വനിതാ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു നയീമ. ഏപ്രിൽ 23 നായിരുന്നു നയീമയുടെ നിയമനം

അലിഗഡ് മുസ്ലീം സർവകലാശാലയുടെ (എഎംയു) ആദ്യ വനിതാ വൈസ് ചാൻസലറായി നയീമ ഖാത്തൂനിനെ നിയമിച്ചു. 2014 മുതൽ സർവകലാശാലയ്ക്ക് കീഴിലെ വനിതാ കോളേജിന്റെ പ്രിൻസിപ്പലായിരുന്നു നയീമ. ഏപ്രിൽ 23 നായിരുന്നു നയീമയുടെ നിയമനം. ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞിരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നിയമനം നടപ്പാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടിയോ മറ്റോ നിയമനത്തെ ഉപയോഗിക്കരുതെന്നാണ് കമ്മീഷന്റെ നിർദ്ദേശം. രാഷ്ട്രപതിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അഞ്ച് വർഷത്തേക്കാണ് നയീമയുടെ നിയമനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എഎംയുവിന് അയച്ച കത്തിൽ പറഞ്ഞു.
ഒഡിഷ സ്വദേശിയായ നയീമ എഎംയുവിൽ തന്നെയാണ് തന്റെ ബിരുദവും, ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. പൊളിറ്റിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ നയീമ 1988 ൽ യൂണിവേഴ്സിറ്റിയിൽ ലക്‌ചററായി പ്രവേശിച്ചു. 2006ൽ പ്രൊഫസറായും, 2014ൽ വനിതാ കോളേജ് പ്രിൻസിപ്പലായും നയീമ നിയമിതായി. കൂടാതെ റിസേർച്ച് ഫെലോ ആയും പ്രോവോസ്റ്റ്, ഡെപ്യൂട്ടി പ്രോക്ടർ, വാർഡൻ എന്നീ തസ്തികകളിലും നയീമ പ്രവർത്തിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ തന്നെ ഒരു വ്യത്യസ്തമായ അക്കാദമിക് കരിയറാണ് നയീമയുടേതെന്ന് നിലവിലെ യൂണിവേഴ്സിറ്റി പ്രോക്ടറായ പ്രൊഫസർ മുഹമ്മദ്‌ വസീം അലി പറഞ്ഞു. ഹിന്ദു മുസ്ലീം യുവാക്കൾക്കിടയിലെ രാഷ്ട്രീയ അകൽച്ച പഠന വിഷയമാക്കിയ നയീമ സെന്റർ ഫോർ ദി സ്റ്റഡീസ് ഓഫ് ഡെവലപ്പിംഗ് സോസൈറ്റീസിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 2015 മുതൽ യൂണിവേഴ്സിറ്റിയുടെ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഡയറക്ടറായും നയീമ പ്രവർത്തിച്ചിട്ടുണ്ട്.
advertisement
ഒരു യാഥാസ്ഥിതിക സ്ഥാപനമായി കണക്കാക്കിയിരുന്ന എഎംയുവിലേക്കുള്ള നയീമയുടെ നിയമനം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എഎംയു ഒരു ലിബറൽ സ്ഥാപനമായിരുന്നുവെന്നും 1937 സ്ത്രീകളുടെ വിദ്യാഭ്യാസം അത്ര സാധാരണമല്ലാതിരുന്ന കാലത്താണ് അബ്ദുള്ള ഹാളിലെ വനിതാ കോളേജ് സ്ഥാപിതമായതെന്നും അലി പറഞ്ഞു. അന്ന് മുതൽ എഎംയുവിൽ ജാതി, മത, ലിംഗ ഭേദങ്ങൾ ഇല്ലെന്നും അലി കൂട്ടിച്ചേർത്തു. യോഗ്യതയുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് നയീമയ്ക്ക് ഈ ഉയർന്ന പദവി ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 27 അംഗ എക്‌സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്ന നയീമ വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള ആളുകൾക്ക് വോട്ട് ചെയ്യുന്നതിൽ നിന്നും പിന്മാറിയിരുന്നു. അന്ന് ഇടക്കാല വിസിയും കൗൺസിലിന്റെ അധ്യക്ഷനുമായിരുന്ന നയീമയുടെ ഭർത്താവ് മുഹമ്മദ്‌ ഗുൽറസ് വോട്ട് രേഖപ്പെടുത്തിയിരുന്നു. വിസി നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ നയീമ എത്തിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതേസമയം ഒരു സ്ഥാനാർഥിക്ക് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന സർക്കാർ ഉത്തരവ് ഉള്ളതുകൊണ്ടാണ് നയീമ വിട്ട് നിന്നതെന്നും ഭർത്താവായ മുഹമ്മദ്‌ ഗുൽറസ് നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും അലി ചൂണ്ടിക്കാട്ടി.
advertisement
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേരുടെ പേരുകൾ ആദ്യം എഎംയുവിന്റെ 180 അംഗ ബോർഡിലേക്കും അവിടെ നിന്നും മൂന്ന് പേരുടെ പേരുകൾ കേന്ദ്ര സർക്കാരിലേക്കും അയച്ചതായി അലി പറഞ്ഞു. കേസ് നിലനിൽക്കുന്നതിനാൽ നയീമയുടെ ചുമതല നിലവിൽ വെട്ടിക്കുറച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Career/
നയീമ ഖാത്തൂൻ: അലിഗഡ് സർവകലാശാലയുടെ വൈസ് ചാൻസിലർ ആകുന്ന ആദ്യ വനിത
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement