രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10,093 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 11,109 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതോടെ രാജ്യത്തെ് ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 57,542 ആയി. 4.48 കോടിയാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,114 ആയി.
Also Read- ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം പുതിയ ‘ആർക്‌ടറസ്’ വകഭേദം
ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ അഞ്ചെണ്ണം ഡൽഹിയിലാണ്. ഛത്തീസ്ഗഡിൽ മൂന്ന് കേസുകളും രാജസ്ഥാനിൽ മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തു. കർണാടക-2, മഹാരാഷ്ട്ര-2, ഹരിയാന-1, ഒഡീഷ-1, തമിഴ്നാട്-1, ഉത്തരാഖണ്ഡ്-1, കേരളം-4 എന്നിങ്ങനെയാണ് സംസ്ഥാനത്തിലെ കോവിഡ് മരണങ്ങൾ.
6,248 പേർ ഇന്ന് രോഗമുക്തി നേടി. 98.68 ശതമാനമാണ് നിലവിൽ രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.