• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Arcturus | ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം പുതിയ 'ആർക്‌ടറസ്' വകഭേദം

Arcturus | ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം പുതിയ 'ആർക്‌ടറസ്' വകഭേദം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 12ന് ഇന്ത്യയിൽ 7,830 കൊറോണ വൈറസ് കേസുകളാണ് ഒരൊറ്റ ദിവസം റിപ്പോർട്ട് ചെയ്തത്

photo: ANI

photo: ANI

  • Share this:

    ഇന്ത്യയിൽ ഏതാനും ദിവസങ്ങളായി ദൈനദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ പെട്ടന്നുണ്ടായ ഈ വർധനവിന് കാരണം പുതിയ കോവിഡ് വകഭേദമായ ആർക്‌ടറസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഔപചാരികമായി XBB 1.16 എന്ന് വിളിക്കപ്പെടുന്ന ആർക്‌ടറസ്, ഒമിക്‌റോണിന്റെ ഒരു ഉപ വകഭേദമാണ്. ഇതാണ് കോവിഡ് അണുബാധകളുടെ പുതിയ തരംഗത്തിന് ഇടയാക്കുന്നതെന്നാണ് വിവരം.

    കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 12ന് ഇന്ത്യയിൽ 7,830 കൊറോണ വൈറസ് കേസുകളാണ് ഒരൊറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. 223 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന എണ്ണമാണിത്. എന്നാൽ പരിഭ്രാന്തരാകരുതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യത്തുടനീളം 10 ലക്ഷത്തിലധികം ആശുപത്രി കിടക്കകൾ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറവാണെന്നും അത് അങ്ങനെ തന്നെ തുടരാനാണ് സാധ്യത എന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു.

    Also read- Covid 19 | രാജ്യത്ത് 24 മണിക്കൂറിനിടെ 7830 പേർക്ക് കോവിഡ്; ഏറ്റവുമധികം രോഗികൾ കേരളത്തിൽ

    ഇന്ത്യയിൽ കോവിഡ് എൻഡെമിക് ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട് അടുത്ത 10-12 ദിവസത്തേക്ക് കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കാനിടയുണ്ട്. അതിനുശേഷം അത് ക്രമേണ കുറയുമെന്നും ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ആശങ്കകൾ വേണ്ടെന്നും ജാഗ്രത മതിയെന്നും സർക്കാർ പറയുമ്പോൾ തന്നെ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചാൽ എടുക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ഈ ആഴ്ച മോക്ക് ഡ്രില്ലുകൾ നടത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായി ചില സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

    ആർക്‌ടറസ് അല്ലെങ്കിൽ ഒമൈക്രോൺ 1.16 ന്റെ വ്യാപനം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിരീക്ഷിച്ചു വരികയാണ്. ഇതിന് ആശങ്കാജനകമായ ചില പരിവർത്തനങ്ങളുണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്. കുറച്ച് മാസങ്ങളായി ഈ വകഭേദം പ്രചാരത്തിലുണ്ട് എന്ന് ലോകാരോഗ്യ സംഘടനയുടെ COVID-19 സാങ്കേതിക ലീഡ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു. വ്യക്തികളിലോ ജനസംഖ്യയിലോ ഉള്ള രോഗതീവ്രതയിൽ ഒരു മാറ്റവും ഇതുമൂലം ഉണ്ടായതായി ഡബ്ല്യുഎച്ച്ഒയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല . ഇക്കഴിഞ്ഞ മാർച്ച് 29 ന് ഒരു പത്രസമ്മേളനത്തിലായിരുന്നു അവരുടെ പ്രതികരണം.

    Also read- ദീർഘകാല കോവിഡ് രോഗികൾക്ക് ഉറക്ക തകരാറിന് സാധ്യത കൂടുതലെന്ന് പഠനം

    ജനുവരിയിലാണ് ആർക്‌ടറസ് കോവിഡ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം അമേരിക്കയിലും സിംഗപ്പൂരിലും മറ്റ് ചില രാജ്യങ്ങളിലും ഇത് കണ്ടെത്തി. എന്നാൽ മിക്ക സീക്വൻസുകളും ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ഡോ. ഡോ വാൻ കെർഖോവ് പറയുന്നു. ടോക്കിയോ സർവ്വകലാശാലയിൽ നിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് ക്രാക്കൻ വേരിയന്റിനേക്കാൾ 1.2 മടങ്ങ് കൂടുതൽ പകർച്ചാശേഷിയുണ്ട് ആർക്‌ടറസിന്.

    Published by:Vishnupriya S
    First published: