advertisement

Covid 19 in Kerala| സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്; 1162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

Last Updated:

ആകെ മരണം 73 ആയി.

തിരുവനന്തപുരം:  സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നത്തെ 885 പേരുടെയും ഇന്നലത്തെ 425 പേരുടേയും  പരിശോധനാഫലം ചേർന്നുള്ള കണക്കാണിത്. (ചില സാങ്കേതിക കാരണങ്ങളാൽ ഇന്നലെ ഉച്ചവരെയുള്ള ഫലം മാത്രമേ ലഭിച്ചിരുന്നുള്ളൂ).
തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേർത്ത് തിരുവനന്തപുരം 320, എറണാകുളം 132 , പത്തനംതിട്ട  130, വയനാട് 124, കോട്ടയം 89, കോഴിക്കോട് 84, പാലക്കാട് 83, മലപ്പുറം 75, തൃശൂർ 60, ഇടുക്കി 59, കൊല്ലം 53, കാസർഗോഡ് 52, ആലപ്പുഴ 35, കണ്ണൂർ 14 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
advertisement
എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന രുഗ്മിണി  (56) എന്നിവർ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും വയനാട് ജില്ലയിലെ 124 പേര്‍ക്കും എറണാകുളം ജില്ലയിലെ 109 പേര്‍ക്കും കോട്ടയം ജില്ലയിലെ 85 പേര്‍ക്കും കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 44 പേര്‍ക്കും ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂര്‍ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐ.എന്‍.എച്ച്.എസ്.ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ്  129, തിരുവനന്തപുരം 114, പാലക്കാട്  111, കൊല്ലം 94 , കോഴിക്കോട്  75,  എറണാകുളം  66, കോട്ടയം 65, ഇടുക്കി 45, പത്തനംതിട്ട 44,  കണ്ണൂർ 41, തൃശൂര്‍ 27, ആലപ്പുഴ 25, വയനാട് 19, മലപ്പുറം  9 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
advertisement
ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.  നിരീക്ഷണത്തിലുള്ളവരില്‍ 1,33,151 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റീനിലും  10,172 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,23,227 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2645 പേരുടെ ഫലം വരാനുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala| സംസ്ഥാനത്ത് 1310 പേർക്ക് കൂടി കോവിഡ്; 1162 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement