Covid 19| സംസ്ഥാനത്ത് ഇന്ന് 1,995 പേർക്ക് കോവിഡ്; കൂടുതൽ രോഗികൾ എറണാകുളത്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
12,007 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid 19)കേസുകളിൽ ഇന്ന് കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,995 പേര്‍ക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. .13.22% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12,007 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. 571 പേർക്കാണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 336 പേര്‍ക്കും കോട്ടയത്ത് 201 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറിനിടെ 1446 പേർ രോഗമുക്തി നേടി. 98.7% ആണ് രോഗമുക്തി നിരക്ക്.
കേരളത്തിൽ പുതിയ കോവിഡ് വകഭേദങ്ങളില്ല, പടരുന്നത് ഒമിക്രോൺ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
advertisement
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ (Covid 19 cases) ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ് (Omicron variant). പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.
രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം നല്‍കിയത്.
Location :
First Published :
June 12, 2022 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| സംസ്ഥാനത്ത് ഇന്ന് 1,995 പേർക്ക് കോവിഡ്; കൂടുതൽ രോഗികൾ എറണാകുളത്ത്