ഡൽഹിയിൽ പുതുതായി 4,524 കോവിഡ് കേസുകൾ; ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്

Last Updated:

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കോവിഡ് സ്ഥിതിവിവരക്കണക്ക് ആശ്വാസം നൽകുന്നതാണ്

ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറവ് കോവിഡ് കണക്ക് രേഖപ്പെടുത്തി ഡൽഹി. പുതുതായി 4,524 കോവിഡ് കേസുകളാണ് ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. തിങ്കളാഴ്ച 340 കോവിഡ് മരണങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.42 ശതമാനമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലെ കോവിഡ് സ്ഥിതിവിവരക്കണക്ക് ആശ്വാസം നൽകുന്നതാണ്.
എന്നിരുന്നാലും ഡൽഹിയിലെ ലോക്ക്ഡൗൺ മെയ് 24 വരെ നീട്ടിയിട്ടുണ്ട്. കോവിഡ് പോരാട്ടത്തിൽ ഇതുവരെയുണ്ടായ നേട്ടങ്ങൾ ഇളവുകൾ നൽകി നഷ്‌ടപ്പെടുത്താൻ സാധിക്കില്ല എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത്.
ഏപ്രിൽ ഒൻപതിന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.8 ശതമാനമായിരുന്നു. അതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തത്. പോസിറ്റീവ് കേസുകളുടെ എണ്ണം ഏപ്രിൽ അഞ്ചിന് ശേഷമുള്ള കുറഞ്ഞ കണക്കാണ്. 3,548 കേസുകളാണ് ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയത്.
ആശ്വാസത്തിന് വക നൽകുമ്പോഴും ഞായറാഴ്ച പരിശോധിച്ച സാമ്പിളുകളുടെ എണ്ണവും വളരെ കുറവാണ് -- 53,756 പരിശോധനകളാണ് ഞായറാഴ്ച നടന്നത്.
advertisement
കേരളത്തിനും കഴിഞ്ഞ ദിവസം പുറത്തുവന്ന കേസുകളുടെ എണ്ണം ആശ്വസിക്കാവുന്നതായിരുന്നു.
മെയ് 17 തിങ്കളാഴ്ച 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂര്‍ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂര്‍ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസര്‍ഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
advertisement
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, വയനാട് 3, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Summary: Delhi reported 4,524 new COVID-19 cases, lowest since April 5, and 340 fatalities on Monday while the positivity rate dipped to 8.42 per cent, according to the latest health bulletin released by the city government. The COVID-19 situation has been improving in Delhi with the number of cases and positivity rate going down steadily in the past few days.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഡൽഹിയിൽ പുതുതായി 4,524 കോവിഡ് കേസുകൾ; ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement