advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

Last Updated:

ഗ്രാം വില 20 രൂപ ഇടിഞ്ഞ് 14,820 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,18,560 രൂപയിലെത്തി. ഗ്രാം വില 20 രൂപ ഇടിഞ്ഞ് 14,820 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 5,180 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,168 രൂപയും, പവന് 1,29,344 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,126 രൂപയും പവന് 97,008 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുവ യുദ്ധം വീണ്ടും ശക്തമാക്കിയതും സ്വർണവില വർധിക്കാൻ ഇടയാക്കി. യുഎസ് സുപ്രീം കോടതി പകര തീരുവ റദ്ദാക്കിയെങ്കിലും ബദൽ തീരുവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement