advertisement

ഇസ്രായേൽ പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെ മോദി-നെതന്യാഹു 'കാർ നയതന്ത്രം' ശ്രദ്ധനേടുന്നു

Last Updated:

"നെസെറ്റിലെ എന്റെ പ്രസംഗത്തിന് ശേഷം, സാങ്കേതിക ലോകത്തെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനിലേക്ക് ഞാനും പ്രധാനമന്ത്രി നെതന്യാഹുവും ഒന്നിച്ച് യാത്ര ചെയ്യുന്നു," ഇരുവരും കാറിലിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സിൽ കുറിച്ചു

Photo: pm Modi/ X
Photo: pm Modi/ X
ഇസ്രായേൽ പാർലമെന്റായ നെസെറ്റിലെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കാർ യാത്ര ശ്രദ്ധേയമാകുന്നു. 'കാർ നയതന്ത്രം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ശൈലിയിലൂടെ ലോകനേതാക്കളുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പം മോദി വീണ്ടും പ്രകടമാക്കിയിരിക്കുകയാണ്. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ‌ മാക്രോൺ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തുടങ്ങിയ ലോകനേതാക്കളുമായും മോദി ഇത്തരത്തിൽ കാർ യാത്രകൾ പങ്കിട്ടിട്ടുണ്ട്.
ബുധനാഴ്ച ഒരു സാങ്കേതിക പ്രദർശനത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി കാറിൽ യാത്ര ചെയ്തത്. പ്രധാനമന്ത്രിയുടെ ഈ സവിശേഷമായ 'കാർ നയതന്ത്ര'ത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. "നെസെറ്റിലെ എന്റെ പ്രസംഗത്തിന് ശേഷം, സാങ്കേതിക ലോകത്തെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനിലേക്ക് ഞാനും പ്രധാനമന്ത്രി നെതന്യാഹുവും ഒന്നിച്ച് യാത്ര ചെയ്യുന്നു," ഇരുവരും കാറിലിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സിൽ കുറിച്ചു.
ഇതും വായിക്കുക: റെക്കോർഡുകൾ തകർത്ത് പ്രധാനമന്ത്രി മോദി; ഇൻസ്റ്റാഗ്രാമിൽ 10 കോടി ഫോളോവേഴ്സുള്ള ആദ്യ ലോകനേതാവ്
ഫെബ്രുവരി 17ന് മുംബൈയിൽ നടന്ന ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഫോറത്തിൽ പങ്കെടുക്കാൻ മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഒരേ കാറിൽ യാത്ര ചെയ്തിരുന്നു. 2025 സെപ്റ്റംബറിൽ ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ മോദിയും പുടിനും കാർ യാത്ര നടത്തി. പിന്നീട് ഡൽഹിയിലെത്തിയ പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ ലംഘിച്ച് എത്തിയ മോദി, അദ്ദേഹത്തോടൊപ്പം ടൊയോട്ട ഫോർച്യൂണറിൽ 7 ലോക് കല്യാൺ മാർഗിലെ വസതിയിലേക്ക് യാത്ര ചെയ്തു.
advertisement
ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരുമായും സമാനമായ രീതിയിൽ അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ജോർദാൻ സന്ദർശനവേളയിൽ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ തന്റെ ബിഎംഡബ്ല്യു കാറിൽ മോദിയെ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. എത്യോപ്യയിൽ പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് കാറോടിച്ച് മോദിയെ ഹോട്ടലിലെത്തിച്ചു. ലോകനേതാക്കളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇത്തരം അനൗദ്യോഗികമായ കൂടിക്കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
Summary: After affirming India's strong support for Israel during his Knesset speech, PM Modi joined Netanyahu in a car to visit an exhibition showcasing technological innovations. Modi shared the moment on X, highlighting the "strides made in the world of technology." This term refers to the informal, high-level bonding that occurs when world leaders ditch standard motorcade protocols to travel together. It is seen as a sign of deep mutual trust and a shift toward more personalized strategic partnerships.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേൽ പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെ മോദി-നെതന്യാഹു 'കാർ നയതന്ത്രം' ശ്രദ്ധനേടുന്നു
Next Article
advertisement
ഇസ്രായേൽ പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെ മോദി-നെതന്യാഹു 'കാർ നയതന്ത്രം' ശ്രദ്ധനേടുന്നു
ഇസ്രായേൽ പാർലമെന്റിലെ പ്രസംഗത്തിന് പിന്നാലെ മോദി-നെതന്യാഹു 'കാർ നയതന്ത്രം' ശ്രദ്ധനേടുന്നു
  • മോദിയും നെതന്യാഹുവും ഇസ്രായേൽ പാർലമെന്റിലെ പ്രസംഗത്തിന് ശേഷം സാങ്കേതിക പ്രദർശനത്തിലേക്ക് പോയി.

  • ലോകനേതാക്കളുമായുള്ള വ്യക്തിപരമായ അടുപ്പം പ്രകടിപ്പിക്കുന്ന 'കാർ നയതന്ത്രം' മോദി വീണ്ടും ഉപയോഗിച്ചു

  • അനൗദ്യോഗിക കാർ യാത്രകൾ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിക്ക് വലിയ പ്രാധാന്യമുണ്ട്

View All
advertisement