ഇന്റർഫേസ് /വാർത്ത /Corona / Covid 19 | നിയന്ത്രണങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കുമെതിരെ നടപടി

Covid 19 | നിയന്ത്രണങ്ങൾ പാലിക്കാത്ത ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കുമെതിരെ നടപടി

Unlock

Unlock

ഹോട്ടലുകളിലെ എസി മുറികളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകൾ തിങ്ങിനിറയാൻ ഹോട്ടൽ നടത്തിപ്പുകാർ അനുവദിക്കരുത്.

  • Share this:

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കും വഴിയോര ഭക്ഷണശാലകൾക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ടലുകളിലെ എസി മുറികളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകൾ തിങ്ങിനിറയാൻ ഹോട്ടൽ നടത്തിപ്പുകാർ അനുവദിക്കരുത്.

വഴിയോര കടകൾക്കു മുൻപിൽ കൂട്ടംകൂടുന്നതും അനുവദിക്കാൻ കഴിയില്ല. ജനസംഖ്യ കണക്കിലെടുത്താൽ അതിനനുസരിച്ച് കൂടുതൽ ഭക്ഷണശാലകളുള്ള സ്ഥലമാണു കേരളം. കോവിഡ് തരംഗത്തിന്റെ ഉറവിടമായി ഭക്ഷണശാലകൾ മാറുമെന്നാണു വിദഗ്ധർ പറയുന്നത്. അതിനാൽ ജാഗ്രതയോടെ ഹോട്ടലുകൾ പ്രവർത്തിക്കണം. ജാഗ്രതയോടെ വേണം ഹോട്ടലുകൾ സന്ദർശിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read ട്യൂഷൻ സെന്ററുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും തുറക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

First published:

Tags: Corona, Corona Death, Corona In India, Corona News, Corona outbreak, Corona virus, Corona Virus India, Corona virus outbreak, Corona virus spread, Coronavirus