HOME /NEWS /Kerala / ട്യൂഷൻ സെന്ററുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും തുറക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ട്യൂഷൻ സെന്ററുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും തുറക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

News18 Malayalam

News18 Malayalam

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

  • Share this:

    തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷൻ സെന്ററുകൾ, കംപ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവയ്ക്കാണു പ്രവർത്തനാനുമതി.

    വിദ്യാർഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ 100 വ്യക്തികളായോ പരിമിതപ്പെടുത്തണം. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവ് പറയുന്നു.

    Also Read സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 59983 സാമ്പിളുകൾ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    അതേസമയം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കല്യാണ വീടുകളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കുമാണ് പ്രവേശനം. പൊതുയോഗങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം.

    First published:

    Tags: Corona, Corona Death, Corona In India, Corona News, Corona outbreak, Corona virus, Corona Virus India, Corona virus outbreak, Corona virus spread, Coronavirus