advertisement

Covid Death | കോവിഡിനെതിരെ സിനിമയെടുത്ത നടൻ കോവിഡ് ബാധിച്ച് മരിച്ചു

Last Updated:

വീട്ടിൽ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു ഇദ്ദേഹം കോവിഡിനെതിരായ സിനിമ സംവിധാനം ചെയ്തത്...

Theraj Kumar
Theraj Kumar
തൃശൂർ: നടനും ചിത്രകാരനും മിമിക്രി കലാകാരനുമായ തെരാജ് കുമാർ കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ അരിമ്പൂർ കൈപ്പിള്ളി സ്വദേശിയാണ് തെരാജ് കുമാർ. കോവിഡ്(Covid 19) ബോധവത്കരണത്തിനായി സ്വന്തം വീട്ടിൽ ആശുപത്രി കിടക്ക സെറ്റിട്ട്, ഹ്രസ്വചിത്രമെടുത്തതിന് പിന്നാലെയാണ് തെരാജിന് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും പനിയും ശ്വാസതടസവും മൂലം തൃശൂർ(Thrissur) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തെരാജ് മരിച്ചത്.
കുമ്പസാരം എന്ന പേരിലാണ് കോവിഡ് ബോധവത്കരണത്തിനായി തെരാജ് ഹ്രസ്വചിത്രം(Short Film) സംവിധാനം ചെയ്തത്. വീട്ടിൽ തന്നെ ആശുപത്രി കിടക്ക സെറ്റിട്ടായിരുന്നു തെരാജ് സിനിമ ഒരുക്കിയത്. ചിത്രത്തിന്‍റെ രചനയും, സംഭാഷണവും നിർമ്മാണവും തെരാജ് തന്നെയായിരുന്നു. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിർവ്വഹിച്ചു. തെരാജിന്‍റെ ഭാര്യ ധന്യയാണ് ചിത്രം മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തെരാജിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പനിയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ(Pneumonia) ബാധിതനായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാൽ വൃക്കകൾ കൂടി തകരാറിലായതോടെ ചൊവ്വാഴ്ച തെരാജ് കുമാർ മരിച്ചു.
advertisement
ധമനിയുടെ കട്ടി പരിശോധിച്ച് കോവിഡ് മരണസാധ്യത പ്രവചിക്കാം; നിർണായക കണ്ടെത്തൽ
ധമനികളുടെ കട്ടി വിലയിരുത്തുന്നത് കോവിഡ് -19 വൈറസ് ബാധ മൂലം മരണമടയാൻ സാധ്യതയുള്ള രോഗികളെ തിരിച്ചറിയാൻ സഹായിക്കുമെന്ന് പുതിയ പഠനം. എസ്റ്റിമേറ്റഡ് പൾസ് വേവ് പ്രവേഗം (ഇപിഡബ്ല്യുവി) കോവിഡ് വൈറസ് മൂലം ആശുപത്രിയിൽ മരണ സാധ്യതയുള്ള രോഗികളെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് എന്നാണ് കണ്ടെത്തൽ. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അപകട സാധ്യത എത്രത്തോളമാണെന്ന് തിരിച്ചറിയുന്നത് ചികിത്സയെ സംബന്ധിച്ച്
വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. ഏത് ചികിത്സാ രീതിയാണ് അവലംബിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement
ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇപിഡബ്ല്യുവി മുഖേന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ അപകടസാധ്യത എത്രത്തോളമാണെന്ന് കണ്ടെത്താൻ കഴിയുമെന്ന് തെളിയിച്ചത്. യു കെ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള 1,671 ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇപി‌ഡബ്ല്യുവി ഉപയോഗിക്കുന്നത് രോഗനിർണയ മൂല്യം മെച്ചപ്പെടുത്തുന്നുവെന്നും, കോവിഡ് -19 മൂലം തീവ്രമായ രോഗാവസ്ഥ ഉണ്ടായാൽ ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ സുഗമമാകുമെന്നുമാണ് പുതിയ കണ്ടെത്തൽ.
advertisement
ഫോണിൽ വിളിച്ച് ശല്യം ചെയ്തയാളെ ഭർത്താവ് ചോദ്യം ചെയ്തു; യുവതിയെ വീടുകയറി ആക്രമിച്ചയാൾ അറസ്റ്റിൽ
കൊല്ലം: ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തതിന്‍റെ പ്രതികാരമായി വീടുകയറി യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട കൊടുവിള സ്വദേശി ജിജോ(27) ആണ് അറസ്റ്റിലായത്. ജിജോ നിരന്തരം യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. ഈ വിവരം യുവതി പറഞ്ഞതോടെ, ഭർത്താവ് ജിജോയെ വിളിച്ച് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കത്തിയുമായി വീട്ടിൽ കയറി യുവതിയെ ആക്രമിക്കാൻ ജിജോ ശ്രമിച്ചത്.
advertisement
ചൊവ്വാഴ്ച രാത്രി കത്തിയുമായി യുവതിയുടെ വീട്ടിൽ എത്തിയ ജിജോ യുവതിയെ ആക്രമിക്കുകയായിരുന്നു. ജിജോയുടെ ആക്രമണം തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ അച്ഛനും പരിക്കേറ്റിരുന്നു. കിഴക്കേ കല്ലട എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജിജോ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Death | കോവിഡിനെതിരെ സിനിമയെടുത്ത നടൻ കോവിഡ് ബാധിച്ച് മരിച്ചു
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement