Oxygen Shortage|ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 20 രോഗികൾ മരിച്ചു

Last Updated:

200 ൽ അധികം രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 80 ശതമാനത്തിൽ കൂടുതൽ പേരും ഓക്സിജൻ ആവശ്യമുള്ളവരാണ്. 3

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ ഓക്സിജൻ അപര്യാപ്തതതയും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡൽഹിയിലെ ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 25 രോഗികൾ മരിച്ചതാണ് ഏറ്റവും പുതിയ വാർത്ത. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിൽ ഓക്സിജൻ വിതരണം ഏതാനും നേരത്തേക്ക് കൂടിയേ ലഭ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം 36,00 മെട്രിക് ടൺ ഓക്സിജൻ ലഭിക്കേണ്ടിയിരുന്നതാണെന്നും എന്നാൽ 15,00 ലിറ്റർ മാത്രമാണ് ലഭിച്ചതെന്നും ജയ്പൂർ ഗോൾഡൻ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. ഡികെ ബലൂജ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
200 രോഗികൾക്ക് ഓക്സിജൻ അത്യാവശ്യമാണെന്നിരിക്കേ അരമണിക്കൂർ നേരത്തേക്ക് മാത്രമുള്ള ഓക്സിജനാണ് ബാക്കിയുള്ളത്. എല്ലാവരും തങ്ങളുടെ കഴിവിന്റെ പരാമവധി ചെയ്യുമെന്നാണ് പറയുന്നത്. ആരും ഇതുവരെ ഒന്നും ഉറപ്പ് നല‍്കിയിട്ടില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഉറപ്പ് ലഭിച്ചോ എന്ന ചോദ്യത്തിന് ഡോക്ടർ മറുപടി നൽകി. 200 ൽ അധികം രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 80 ശതമാനത്തിൽ കൂടുതൽ പേരും ഓക്സിജൻ ആവശ്യമുള്ളവരാണ്. 33 ഓളം രോഗികൾ ഐസിയുവിലാണെന്നും ഡോക്ടർ പറയുന്നു.
advertisement
You may also like:Covid 19 | ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ എയര്‍ലിഫ്റ്റ് ചെയ്യും; പ്രതിരോധ മന്ത്രാലയം/a>
ഇന്നലെ രാത്രി ഓക്സിജൻ ലഭിക്കാത്തതു മൂലം ഇരുപത് രോഗികൾ മരിച്ചതായും ഡോക്ടർ പറയുന്നു. ശനിയാഴ്ച്ച അടിയന്തരമായി ഓക്സിജൻ വേണമെന്ന് ഡൽഹി സർക്കാരിനെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സഹായത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ആശുപത്രി.
advertisement
ഇന്നലെ 25 രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്നും ഓക്സിജൻ കിട്ടാതെ വീർപ്പുമുട്ടുകയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആശുപത്രി പറയുന്നു. അതേസമയം, മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി അറിയിച്ചു.
കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധിയും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ നിരവധി ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാകാത്തത് മരണനിരക്ക് ഉയർത്തുകയാണ്.
You may also like:വീട്ടിൽ വെച്ച് രക്തത്തിലെ ഓക്സിജന്റെ നില താഴ്ന്നാൽ എന്ത് ചെയ്യും? 'പ്രോൺ മെത്തേഡ്' പരിചയപ്പെടാം/a>
ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. മാക്സ് ആശുപത്രിയും ഓക്സിജൻ ആവശ്യപ്പെട്ട് ഡൽഹി സർക്കാരിന് അടിയന്തര സന്ദേശം നൽകിയിരുന്നു. 700 ഓളം രോഗികളുടെ നില ഗുരുതരമാണെന്നും ഒരു മണിക്കൂർ നേരത്തേക്ക് കൂടിയേ ഓക്സിജൻ ലഭ്യമാകൂ എന്നായിരുന്നു അടിയന്തര സന്ദേശത്തിൽ പറഞ്ഞിരുന്നത്.
advertisement
അതേസമയം, ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3.46 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,46,786 ആണ്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,624 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,89,544 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 773 പേർ മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. 348 മരണങ്ങളാണ് ഡൽഹിയിൽ ഇന്നലെ ഉണ്ടായത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Oxygen Shortage|ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 20 രോഗികൾ മരിച്ചു
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement