COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി

Last Updated:

ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റം മാതൃകയാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം മങ്കാട്ട് കടവിൽ വച്ചാണ്  വാഹനം പോലീസ് കൈകാണിച്ച് നിർത്തിയത്. മുന്നിൽ നിന്ന പോലീസുകാരൻ  മേലുദ്യോഗസ്ഥനടുത്തേക്ക് കാർ  നിർത്താൻ ആവശ്യപ്പെട്ടു. അതിനുള്ളിലെ ആളെ കണ്ടപ്പോൾ തന്നെ ഉദ്യോഗസ്ഥന്  മനസ്സിലായി . സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കാറാണ് .
ആളെ മനസ്സിലായതോടെ യാത്ര തുടരാൻ ഉദ്യോഗസ്ഥൻ കൈകാണിച്ചു. എങ്കിലും ജില്ലാ സെക്രട്ടറി സാക്ഷ്യപത്രം പൊലീസിന് നൽകി. ഒരു മരണത്തിനു പോയതാണെന്നും മടങ്ങുകയാണെന്നും സാക്ഷ്യ പത്രത്തിൽ. നിത്യേന വാഹനപരിശോധനയ്ക്കിടെ നിരവധി ദുരനുഭവങ്ങൾ ഉണ്ടാവുന്ന ഉദ്യോഗസ്ഥൻ ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റം മാതൃകയാക്കണമെന്ന് ഫേസ്ബുക്കിൽ കുറിച്ചു.
You may also like:കാസർകോട്ട് ഇന്നു മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി [NEWS]ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
വാഹന പരിശോധന സമയത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ചിലരുടെ പെരുമാറ്റ രീതിയാണെന്ന് പൊലീസുകാരൻ പറയുന്നു.പലരോടും നിങ്ങൾ എന്താണ് ഒരു സാക്ഷ്യപത്രം കൈയിൽ വയ്ക്കാത്തത് എന്നു ചോദിക്കുമ്പോൾ അതിന്റെ അവശ്യം എന്താണ് എന്നായിരിക്കും മറുപടി. പത്രത്തിൽ ഇതൊന്നും വായിച്ചില്ലേ എന്നു ചോദിച്ചാൽ . അതൊന്നും നമുക്ക് ബാധകമായ കാര്യമല്ല എന്നമട്ടിലൊരു നോട്ടമാണ്. പക്ഷെ  അതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായെന്നും അത് പറയാതെ പോകുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരൻ അനുഭവം പങ്കു വയ്ക്കുന്നത്.
advertisement
അദ്ദേഹത്തെ കണ്ടാൽ തിരിച്ചറിയാത്ത ഒരു പോലീസുകാരും ഉണ്ടാവില്ല.പുതിയ തലമുറയിലെ പലരും ഇവരെയൊക്കെ മാതൃകയായി കാണണമെന്നും പോസ്റ്റിലുണ്ട്.
ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്റെ കാരണം ചോദിച്ച പോലീസുകാരനോട് ക്ഷുഭിതനായ സിപിഎം  കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ വീഡിയോ നേരത്തെ നവമാധ്യമങ്ങളിൽ വയറലായിരുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| സക്കീർ ഹുസൈനല്ല;ആനാവൂർ നാഗപ്പൻ; പൊലീസുകാരന് ജില്ലാ സെക്രട്ടറിയുടെ മറുപടി
Next Article
advertisement
'ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
  • കശുവണ്ടി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചു

  • സർക്കാരിന്‍റെ നിലപാട് കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവും വ്യക്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

  • പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം കോടതിക്ക് നൽകാൻ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു

View All
advertisement