HOME /NEWS /Corona / Covid Vaccine | കുത്തിവെയ്പ്പ് പേടിയാണോ? മൂക്കിലൂടെയും വാക്സിൻ എടുക്കാം; ഹൈദരാബാദിൽ 10 പേർക്കു നൽകി

Covid Vaccine | കുത്തിവെയ്പ്പ് പേടിയാണോ? മൂക്കിലൂടെയും വാക്സിൻ എടുക്കാം; ഹൈദരാബാദിൽ 10 പേർക്കു നൽകി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്‌സിന്റെ സവിശേഷത

  • Share this:

    ഹൈദരാബാദ്: കുത്തിവയ്പ്പ് ഭയം കാരണം കോവിഡ് 19 വാക്സിൻ സ്വീകരിക്കാൻ മടിച്ചു നിൽക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റിലും. അത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത. കുത്തിവെപ്പില്ലാതെയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന റിപ്പോർട്ടാണ് ഒടുവിൽ പുറത്തുവരുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു.

    നേസൽ വാക്സിന്‍റെ ആദ്യഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് നേസൽ വാക്‌സിന്‍ നല്‍കിയിരുന്നു. ബുധനാഴ്ച പത്ത് വോളണ്ടിയര്‍മാര്‍ നേവൽ വാക്‌സിന്‍ സ്വീകരിച്ചു. കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്‌സിന്റെ സവിശേഷത. കുത്തിവയ്പ്പിനോട് വിമുഖത കാട്ടുന്നവരുടെ ഇടയിൽ നേസൽ വാക്സിന് സ്വീകാര്യത ലഭിക്കുമെന്നാണ് ഭാരത് ബയോടെക്കിലെ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

    വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. നേസൽ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുക്കാനായത് ഏറെ അഭിമാനാർഹമായ നിമിഷമാണെന്ന് ഭാരത് ബയോടെക്കിലെ ഗവേഷകർ കരുതുന്നു. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.

    കോവാക്സിൻ രാജ്യത്ത് കൂടുതൽ സ്ഥലങ്ങളിൽ പരീക്ഷണം നടത്തി വരികയാണ്. അതിനൊപ്പം തന്നെ നേസൽ വാക്സിൻ പരീക്ഷണവും വർദ്ധിപ്പിക്കും. ചെന്നൈയില്‍ പരീക്ഷണത്തിനുള്ള അനുമതി ബുധനാഴ്ചയാണ് ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവരെ ഇന്നുമുതല്‍ കണ്ടെത്തും. അതേസമയം നാഗ്പൂരില്‍ പരീക്ഷണത്തിനായി എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അനുമതി കാത്തിരിക്കുകയാണെന്നും അനുമതി കിട്ടിയ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും ഭാരത് ബയോടെക്ക് അധികൃതർ അറിയിച്ചു.

    You May Also LIke- Covid 19| സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96

    ഹൈദരാബാദിന് പുറമേ പട്‌ന, ചെന്നൈ, നാഗ്പൂര്‍ എന്നീ നഗരങ്ങളിലും നേസല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് നേസല്‍ വാക്‌സിന്‍ പരീക്ഷിക്കുക. ഇത് വിജയകരമായാൽ കൂടുതൽ പേരിലേക്ക് നേസൽ വാക്സിൻ പരീക്ഷിക്കും. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടുകയെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

    കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു കെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

    First published:

    Tags: Bharat Biotech, Covaccine, Covid 19, Covid vaccine, Nasal Vaccine, കോവിഡ് 19, കോവിഡ് വാക്സിൻ