ധമനിയുടെ കട്ടി പരിശോധിച്ച് കോവിഡ് മരണസാധ്യത പ്രവചിക്കാം; നിർണായക കണ്ടെത്തൽ
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് -19 മൂലം തീവ്രമായ രോഗാവസ്ഥ ഉണ്ടായാൽ ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ സുഗമമാക്കുന്നതാണ് പുതിയ കണ്ടെത്തൽ.
ധമനികളുടെ കട്ടി വിലയിരുത്തുന്നത് കോവിഡ് -19 വൈറസ് ബാധ മൂലം മരണമടയാൻ സാധ്യതയുള്ള രോഗികളെ തിരിച്ചറിയാൻ സഹായിക്കുമെന്ന് പുതിയ പഠനം. എസ്റ്റിമേറ്റഡ് പൾസ് വേവ് പ്രവേഗം (ഇപിഡബ്ല്യുവി) കോവിഡ് വൈറസ് മൂലം ആശുപത്രിയിൽ മരണ സാധ്യതയുള്ള രോഗികളെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് എന്നാണ് കണ്ടെത്തൽ. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അപകട സാധ്യത എത്രത്തോളമാണെന്ന് തിരിച്ചറിയുന്നത് ചികിത്സയെ സംബന്ധിച്ച്
വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. ഏത് ചികിത്സാ രീതിയാണ് അവലംബിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇപിഡബ്ല്യുവി മുഖേന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ അപകടസാധ്യത എത്രത്തോളമാണെന്ന് കണ്ടെത്താൻ കഴിയുമെന്ന് തെളിയിച്ചത്. യു കെ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള 1,671 ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇപിഡബ്ല്യുവി ഉപയോഗിക്കുന്നത് രോഗനിർണയ മൂല്യം മെച്ചപ്പെടുത്തുന്നുവെന്നും, കോവിഡ് -19 മൂലം തീവ്രമായ രോഗാവസ്ഥ ഉണ്ടായാൽ ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ സുഗമമാകുമെന്നുമാണ് പുതിയ കണ്ടെത്തൽ.
advertisement
"ധമനികളുടെ കട്ടി കൂടുതലാണെങ്കിൽ അത് കോവിഡ് -19 അണുബാധ മൂലമുള്ള മരണനിരക്ക് പ്രവചിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണെന്നാണ് ഞങ്ങളുടെ കണ്ടെത്തൽ. പ്രായാധിക്യത്തിന്റെയും ഉയർന്ന അപകടസാധ്യതയുള്ള കാർഡിയോവാസ്കുലർ പ്രൊഫൈലിന്റെയും ആകെത്തുകയാണ് ഇതിലൂടെ പ്രതിഫലിക്കപ്പെടുന്നത്", ന്യൂകാസിലിലെ കാർഡിയോവാസ്കുലർ മെഡിസിൻ പ്രൊഫസർ കോൺസ്റ്റാന്റിനോസ് സ്റ്റെല്ലോസ് പറഞ്ഞു. കോവിഡ് -19 രോഗികളിൽ മറ്റ് രോഗങ്ങൾ ഉള്ളവരെ അപേക്ഷിച്ച് ഇപിഡബ്ല്യുവി വളരെ ഉയർന്നതാണെന്ന് പഠനത്തിൽ പറയുന്നു.
advertisement
പൾസ്-വേവ് പ്രവേഗം (ഇപിഡബ്ല്യുവി) എന്നത് ഹൃദയധമനികളുടെ അപകടസാധ്യതയുടെ അളവുകോലാണ്. കണങ്കാലിലും കഴുത്തിലും സെൻസറുകൾ ഉപയോഗിച്ച് കരോട്ടിഡ് പൾസ് മർദ്ദം, ഫെമോറൽ പൾസ് മർദ്ദം, ഇവ രണ്ടും തമ്മിലുള്ള സമയവ്യത്യാസം എന്നിവ പരിശോധിച്ചോ അല്ലെങ്കിൽ പൾസ്-വേവ് വിശകലനത്തെ ആശ്രയിക്കുന്ന മറ്റ് രീതികൾ ഉപയോഗിച്ചോ പൾസ് വേവ് പ്രവേഗം ലളിതമായി അളക്കാൻ കഴിയും.
രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്ന രോഗികള്‍ക്ക് കോവിഡ് വന്നാല്‍ ഗുരുതരമാകാനോ മരിക്കാനോ ഉള്ള സാധ്യത കുറവാണെന്ന് അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡ് ചികിത്സയില്‍ ബ്ലഡ് തിന്നറുകളുടെ സ്വാധീനത്തെ കുറിച്ച് നടന്ന ലോകത്തിലെ ഏറ്റവും വലിയ ഗവേഷണമാണ് ഇത്. 18ന് മുകളില്‍ പ്രായമുള്ള 6195 രോഗികളില്‍ 2020 മാര്‍ച്ച് നാലിനും ഓഗസ്റ്റ് 27നും ഇടയിലാണ് പഠനം നടത്തിയത്. അമേരിക്കയിലെ 12 ആശുപത്രികളിലും 60 ക്ലിനിക്കുകളിലും ചികിത്സ തേടിയെത്തിയവരുടെ ഡാറ്റ ബേസ് ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.
advertisement
കോവിഡ് മൂലം ചില രോഗികളില്‍ അസാധാരണമായി രക്തം കട്ടപിടിക്കാറുണ്ട് എന്നതിന് ശാസ്ത്രീയ തെളിവുകള്‍ പഠനം നൽകുന്നു. ശ്വാസകോശമുള്‍പ്പെടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് അണുബാധയുടെ ഭാഗമായി ക്ലോട്ടുകള്‍ രൂപപ്പെടാം. ഇത് ഹൃദയാഘാതം, പക്ഷാഘാതം, അവയവ നാശം എന്നിവയിലേക്ക് നയിക്കാം. ഈ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ സഹായിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.
Location :
First Published :
October 14, 2021 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ധമനിയുടെ കട്ടി പരിശോധിച്ച് കോവിഡ് മരണസാധ്യത പ്രവചിക്കാം; നിർണായക കണ്ടെത്തൽ


