കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്തു; 60 പേർക്കെതിരെ കേസ്

ആരോഗ്യ പ്രവർത്തകർ നിരന്തരം ആവശ്യപെട്ടിട്ടും യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതിനെ തുടർന്നാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  വയനാട്:  കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിന് 60 പേർക്കെതിരെ പൊലീസ് കേസെടുത്തു.  വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ  വാളാടാണ് സംഭവം. തലപ്പുഴ പൊലീസാണ് കേസെടുത്തത്.

  മാസങ്ങളായി നിയന്ത്രങ്ങളുള്ള വാളാട് ക്ലസ്റ്ററിലാണ് സംഭവം. ഒരാഴ്ച്ച മുൻപ് കുഴഞ്ഞ് വീണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 60 പേർക്കെതിരെയാണ് കേസ്.

  Also Read- New Hot spots in Kerala | സംസ്ഥാനത്ത് 10 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 604

  ആരോഗ്യ പ്രവർത്തകരും മറ്റും നിരന്തരം ആവശ്യപെട്ടിട്ടും യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതിരുന്നതിനെ തുടർന്നാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം തലപ്പുഴ പൊലീസ് 60 പേർക്കെതിരെ കേസെടുത്തത്.

  Also Read- COVID 19 | നടി തമന്നയുടെ മാതാപിതാക്കൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു  ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ആളുകളും ചടങ്ങുകൾക്കായി എത്തിയതായാണ് വിവരം. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം.
  Published by:Rajesh V
  First published:
  )}