നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | സംസ്ഥാനങ്ങളുടെ പക്കല്‍ ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍

  Covid Vaccine | സംസ്ഥാനങ്ങളുടെ പക്കല്‍ ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ഉണ്ട്; കേന്ദ്ര സര്‍ക്കാര്‍

  കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്

  covid vaccine

  covid vaccine

  • Share this:
   ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ അധികമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

   കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയടക്കം 15,33,56,503 ഡോസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

   Also Read-Covid Vaccine | കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വിതരണവും വിലനിര്‍ണയവും നിര്‍മ്മാതക്കള്‍ക്ക് വിട്ടുനല്‍കരുത്; സുപ്രീം കോടതി

   'ഒരു കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ (1,00,28,527) ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ വിതരണം ചെയ്യും'മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായകമായി കാണുന്ന ഒന്നാണ് കോവിഡ് വാക്‌സിനേഷന്‍.

   അതേസമയം രാജ്യത്ത് ഇന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

   ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് കേന്ദ്രമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

   മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. -66,159 പേര്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളമാണ് രണ്ടാമതുള്ളത്. കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 38,607 ആണ്. ഉത്തര്‍പ്രദേശ്- 35,104, കര്‍ണാടക-35,024, ഡല്‍ഹി- 24, 235 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍.

   Also Read-Covid 19 | സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ല; ഹൈക്കോടതി

   അതേസമയം കോവിഡ് വാക്സിന്റെ വില വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിന്റെ വിതരണവും വിലനര്‍ണയവും കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മ്മാതക്കള്‍ക്ക് വിട്ടു നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

   വാക്സിനുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് വാക്സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. നിര്‍മ്മാതക്കള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉത്പന്നമാണെന്ന് കോടതി നിരീക്ഷിച്ചു.
   Published by:Jayesh Krishnan
   First published:
   )}