Covid Vaccine | കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വിതരണവും വിലനിര്‍ണയവും നിര്‍മ്മാതക്കള്‍ക്ക് വിട്ടുനല്‍കരുത്; സുപ്രീം കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വാക്‌സിനുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് വാക്‌സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതെന്ന് കോടതി ചോദ്യം ഉന്നയിച്ചു
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ വില വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വാക്‌സിന്റെ വിതരണവും വിലനര്‍ണയവും കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതക്കള്‍ക്ക് വിട്ടു നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വാക്‌സിനുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് വാക്‌സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. നിര്‍മ്മാതക്കള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ പൊതു ഉത്പന്നമാണെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം കോവിഡ് വാക്‌സിനേഷനായി നിരക്ഷരര്‍ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കോടതി ആരാഞ്ഞു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇത് സംസ്ഥാനത്തിന് എത്രമാത്രം ലഭിക്കണമെന്ന് നിര്‍മ്മാതക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിച്ചെന്ന് കോടതി പറഞ്ഞു.
advertisement
കേന്ദ്രത്തിനും സംസ്ഥാനത്തിനും എന്തുകൊണ്ടാണ് വാക്‌സിന്‍ രണ്ടു വിലയ്ക്ക് നല്‍കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അതാതുസമയങ്ങളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സ്‌മേധയാ എടുത്ത കേസിലാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാലു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
advertisement
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.
ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെയാണ്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് കേന്ദ്രമന്ത്രിമാരുടെ യോഗം നടക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Location :
First Published :
Apr 30, 2021 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വിതരണവും വിലനിര്‍ണയവും നിര്‍മ്മാതക്കള്‍ക്ക് വിട്ടുനല്‍കരുത്; സുപ്രീം കോടതി









