നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ല; ഹൈക്കോടതി

  Covid 19 | സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ കൂടിച്ചേരലുകള്‍ പാടില്ല; ഹൈക്കോടതി

  കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

   അതേസമയം സംസ്ഥാനത്ത് കോവിഡ് ചികിത്സ ചെലവ് രോഗതീവ്രതയെക്കാള്‍ കൂടതലാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സ ചെലവ് ഉയര്‍ന്നതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള ചികിത്സ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

   Also Read-COVID 19| മഹാരാഷ്ട്രയെ കാത്തിരിക്കുന്നത് കോവിഡ് മൂന്നാം തരംഗം; ജുലൈ-ഓഗസ്റ്റ് മാസത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി 

   സ്വകാര്യ ആശുപത്രികള്‍ വിവിധ നരിക്കുകളാണ് കോവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നതെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് രാമചന്ദ്രന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

   അതേസമയം സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്ര കെ കെ ശൈലജ അറിയിച്ചു. ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

   ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മാത്രമായിരിക്കും ഐസിഎംആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്താന്‍ കഴിയൂ. അതേസമയം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്.

   വരുന്ന മൂന്നു മാസം കൊണ്ട് ഒരുകോടി ഡോസ് വാക്‌സിന്‍ വില കൊടുത്തു വാങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വാക്‌സിന്‍ ക്ഷാമം നേരിടുന്ന കേരളത്തിന് തിരിച്ചടിയാകുന്ന നിര്‍മ്മാതാക്കളുടെ അറിയിപ്പ്.

   ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താലും രണ്ടുമാസത്തിനുശേഷമേ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുവെന്ന് നിര്‍മാതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വാക്‌സിന്റെ ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ല. വാക്സിന്റെ ഉത്പാദനവും ആവശ്യവും തമ്മിലുള്ള വലിയ അന്തരം തുടങ്ങിയ കാര്യങ്ങളാണ് കാരണമായി വാക്‌സിന്‍ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടിയത്.
   Published by:Jayesh Krishnan
   First published:
   )}