Covid 19| കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം
- Published by:Rajesh V
- news18-malayalam
Last Updated:
കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം എത്തിയത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ കേന്ദ്രസംഘം നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. രാവിലെ ഓൺലൈനിലായിരുന്നു ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളിലും, വാക്സിനേഷനും കേന്ദ്ര സംഘം തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ജൂലൈ മാസത്തേയ്ക്ക് 90 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനം വാക്സിനേഷൻ വേഗത്തിൽ നടത്തുകയാണ്. കൂടുതൽ വാക്സിനേഷൻ നടത്താൻ സംസ്ഥാനത്തിന് അടിസ്ഥാന സൗകര്യവും ജീവനക്കാരുമുണ്ട്. അതിനാലാണ് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനം രണ്ടാം തരംഗത്തിൽ തുടരുകയാണ്. വീടുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിൽ അതീവ ജാഗ്രത വേണം.വീടുകൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത കാട്ടിയില്ലങ്കിൽ വീണ്ടും ഗുരുതര സാഹചര്യമുണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
advertisement
മരണത്തിൻ്റെ മാനദണ്ഡങ്ങൾ മാറ്റം വരുത്തിയാൽ അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ രണ്ട് ദിവസം കുടി വൈകും. ജില്ലകളിൽ കൂടുതൽ സമയം ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡം പാലിക്കണം എന്ന് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകി.എല്ലാ ജില്ലകളിലും ടിപിആർ അഞ്ച് ശതമാനത്തിന് താഴെ എത്തിക്കണം എന്നും നിർദേശമുണ്ട്.
advertisement
കഴിഞ്ഞ ദിവസം ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിയ്ക്ക് കത്ത് അയച്ചിരുന്നു. കോവിഡ് കേസുകൾ കുറയ്ക്കാൻ കൃത്യമായ മാനദണ്ഡം പാലിക്കണന്നും ടിപിആർ നിരക്ക് കൂടുതൽ ഉള്ളയിടങ്ങളിൽ പരിശോധന വർധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും TPR അഞ്ച് ശതമാനത്തിന് താഴെ എത്തിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം
രോഗതീവ്രത കുറയാത്തത് കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറി വിപി ജോയിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെടുന്നത്.
advertisement
Location :
First Published :
July 08, 2021 4:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം