ബംഗളൂരു: കോവിഡ് 19 കേസുകൾ അനിയന്ത്രിതമായി വർദ്ധിച്ച സാഹചര്യത്തിൽ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ 144 ചുമത്തി. 144 നിലവിൽ വന്ന സാഹചര്യത്തിൽ ബംഗളൂരു നഗരത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന പാർപ്പിട സമുച്ചയങ്ങളിലെയും അപ്പാർട്ട്മെന്റുകളിലെയും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി.
കോവിഡ് -19 കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകളും നീക്കി വെയ്ക്കണമെന്ന് കർണാടക സർക്കാർ ചൊവ്വാഴ്ച ഉത്തരവിറക്കി. സർക്കാരിന്റെ പുതിയ ഉത്തരവ് അനുസരിച്ച് കോവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസത്തെ ചികിത്സയ്ക്ക് 5200 രൂപ മുതൽ 10,000 രൂപ വരെയാണ് ഈടാക്കുക. സർക്കാർ സംവിധാനങ്ങൾ സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് ആയിരിക്കും ഈ ചാർജ് ഈടാക്കുക. ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ ആയിരിക്കും ചെലവ് വഹിക്കുക.
'പിണറായിയേക്കാൾ അല്ല; രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും': ഇ ശ്രീധരൻ
ഇതിനിടയിൽ കോവിഡ് 19 പ്രോട്ടോക്കോൾ ലംഘിച്ചതിന് ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ ബ്രഹത് ബംഗളൂരു മഹാനഗര പാലിക് (ബി ബി എം പി) അടച്ചു. കോവിഡ് 19 പ്രോട്ടോക്കോൾ പാലിക്കാത്തതിന് ഹോട്ടലുകൾക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കും എതിരെ (ബി ബി എം പി) നടപടികൾ ആരംഭിച്ചു.
ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്വെയർ എഞ്ചിനീയർ
ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾ ബി ബി എം പി അടച്ചു. കോവിഡ് -19 പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാത്തതിനാൽ മല്ലേശ്വരത്തെ രണ്ടും ചാമരാജ്‌പേട്ട്, ആർ ആർ നഗർ എന്നിവിടങ്ങളിലായി ഓരോ റെസ്റ്റോറന്റുകൾ വീതവും അടച്ചതായി ബി ബി എം പി അറിയിച്ചു.
ആർ ആർ നഗർ സോണിലെ ഒരു സൂപ്പർ മാർക്കറ്റ് അടച്ചു. സാനിറ്റൈസറും തെർമൽ സ്‌ക്രീനും സജ്ജീകരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആയിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ്ഗ് റോൾ ഇവിടെ കിട്ടും! വൈറലായി വീഡിയോ
'ഞങ്ങൾക്കെല്ലാവർക്കും വ്യാപാരത്തെയും ബിസിനസിനെയും കുറിച്ച് ആശങ്കയുണ്ട്, അവ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, അച്ചടക്കം നടപ്പാക്കാനും ലംഘനമൊന്നുമില്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, സാഹചര്യം കൈവിട്ടു പോയേക്കാം. രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകും എന്ന കാര്യത്തെക്കുറിച്ചും ഞങ്ങൾ ബോധവാന്മാരാണ്. അല്ലെങ്കിൽ ലോക്ക്ഡൗൺ വേണം. എന്നാൽ, അത് നമുക്ക് ആവശ്യമില്ല.' - ബി ബി എം പി കമ്മീഷണർ ഗൗരവ് ഗുപ്ത ഒരു ദേശീയമാധ്യമത്തിനോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം ദേവനാഗെരിയിലെ ഒരു കോളേജിലെ 25 നഴ്സിങ് വിദ്യാർഥിനികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വിദ്യാർഥിനികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരെ എല്ലാവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് ഹോസ്റ്റലിലാണ് ഇവർ താമസിക്കുന്നത്. ഇവർക്കൊപ്പം 109 മറ്റ് വിദ്യാർഥിനികളും 15 പാചക തൊഴിലാളികളും ഈ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.