COVID 19 | രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 19,000ത്തിലേക്ക്; ആകെ മരണം 603
Last Updated:
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,669 പേർക്ക് ഇവിടെ കോവിഡ് ബാധിച്ചു.
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചത് 603 പേർ. അതേസമയം, കോവിഡ് 19 ബാധിതരുടെ എണ്ണം 19000ത്തോട് അടുത്തെത്തി. 18,985 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ, 3,259 പേർ സുഖം പ്രാപിച്ചു.
നിലവിൽ 15,122 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ 44 പേരാണ് മരിച്ചത്. അതേസമയം, കോവിഡ് 19 ബാധിച്ചവരുടെ പട്ടികയിൽ 77 വിദേശ പൗരൻമാരും ഉൾപ്പെടുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 14 ദിവസത്തിനിടെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒരു കോവിഡ് 19 പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 61 ആയി.
You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]
ആകെ 603 പേർ മരിച്ചതിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. കോവിഡ് ബാധിച്ചത് മഹാരാഷ്ട്രയിൽ 232 പേരാണ് ഇതുവരെ മരിച്ചത്. ഗുജരാത്തിൽ 77 പേരും മധ്യപ്രദേശിൽ 76 പേരും ഡൽഹിയിൽ 47 പേരും രാജസ്ഥാനിൽ 25 പേരും തെലങ്കാനയിൽ 23 പേരും ആന്ധ്രപ്രദേശിൽ 22 പേരുമാണ് മരിച്ചത്.
advertisement
കർണാടകയിലും തമിഴ്നാട്ടിലും ഇതുവരെ 17 പേരാണ് മരിച്ചത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,669 പേർക്ക് ഇവിടെ കോവിഡ് ബാധിച്ചു. ഗുജറാത്തിൽ 2,066 പേർക്കും രാജസ്ഥാനിൽ 1,576 പേർക്കും മധ്യപ്രദേശിൽ 1,540 പേർക്കും തമിഴ്നാട്ടിൽ
1,520 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 22, 2020 12:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 19,000ത്തിലേക്ക്; ആകെ മരണം 603