
HIGHLIGHTS
Coronavirus Outbreak LIVE Updates: പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി 3000 പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് 732 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ ബന്ധുക്കളാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.രോഗബാധിതർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.
പത്തനംതിട്ട റാന്നി ഐത്തല സ്വദേശികള്‍ ഇറ്റലിയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വെനീസ്- ദോഹ ക്യൂആര്‍ 126 വിമാനത്തിൽ കഴിഞ്ഞ മാസം 29നാണ് നാട്ടിലെത്തിയത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു.
ഇവരില്‍നിന്നാണ് ഇറ്റലിയില്‍നിന്നെത്തിയവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ആളുകള്‍ തെറ്റായ രീതിയിലാണു പെരുമാറിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.