HOME » NEWS » Corona » COVAXIN WILL NEUTRALIZE THE INDIAN DUAL VARIANT

Covid Vaccine | കോവാക്‌സിന്‍ കോവിഡ് ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും; കണ്ടെത്തല്‍

രാജ്യത്ത് ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യന്‍ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് തീവ്രവ്യാപനത്തിന് കാരണമായത് ഈ വകഭേദമാണെന്നാണ് വിലയിരുത്തല്‍

News18 Malayalam | news18-malayalam
Updated: April 28, 2021, 4:05 PM IST
Covid Vaccine | കോവാക്‌സിന്‍ കോവിഡ് ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും; കണ്ടെത്തല്‍
News18
  • Share this:
ന്യൂഡല്‍ഹി: ഭാരത് ബോയടെകിന്റെ കോവാക്‌സിന്‍ കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി. 'ഇന്ത്യയില്‍ കോവിഡ് ഭേദമായ ആളുകളുടെയും വാക്‌സിന്‍ സ്വീകരിച്ച ആളുകളുടെയും പുതിയ രേഖകള്‍ പരിശോധിച്ചു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവാക്‌സിന്‍ കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദമായ ബി 1.617 വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തി'അദ്ദേഹം പറഞ്ഞു.

ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടക്കുമ്പോള്‍ തന്നെ ജനുവരി മൂന്നിന് കോവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. 78 ശതമാനം ഫലപ്രാപ്തിയാണ് ഐസിഎംആര്‍ പരീക്ഷണഘട്ടത്തില്‍ അവകാശപ്പെട്ടത്.

Also Read- Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

രാജ്യത്ത് ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യന്‍ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് തീവ്രവ്യാപനത്തിന് കാരണമായത് ഈ വകഭേദമാണെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങും. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവര്‍ക്കുള്ള മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികള്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്‌സീന്‍ സ്റ്റോക്കുണ്ട്.

Also Read-പ്രമേഹരോഗിയായ 75കാരി കോവിഡ്‌ മുക്തയായി; പ്രതിസന്ധിയ്ക്കിടയിലും പ്രതീക്ഷ നൽകുന്ന വാർത്ത

മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്‌ട്രേഷനായി പാലിക്കേണ്ടത്. മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ലഭിച്ചു തുടങ്ങുക. സ്വകാര്യ ആശുപത്രികളില്‍ നിന്ന് പണം നല്‍കിയും ലഭ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് സൗജന്യമായും വാക്സിന്‍ ലഭിക്കും.

എന്നാല്‍ രജിസസ്‌ട്രേഷന്‍ സമയത്ത് സ്ലോട്ടുകള്‍ നോക്കുമ്പോള്‍ കാണുന്നില്ലെന്നു കരുതി തീര്‍ന്നു എന്നല്ല അര്‍ഥം. ഏതു സമയത്താണ് ഓരോ കേന്ദ്രവും ഈ വിവരം അപ്‌ഡേറ്റ് ചെയ്യുന്നതെന്ന് അവ്യക്തമായതിനാല്‍ ഇടയ്ക്കിടയ്ക്ക് പോര്‍ട്ടല്‍ പരിശോധിക്കേണ്ടി വരും. പിന്‍കോഡ് നല്‍കി കേന്ദ്രം പരിശോധിക്കുന്നതിനു പകരം 'Search by District' എന്ന നല്‍കിയാല്‍ ജില്ലയിലെ കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്ലോട്ട് ഉണ്ടോയെന്നറിയാം.

മൊബൈല്‍ ഫോണിലെ വെബ് ബ്രൗസറില്‍ കോവിന്‍ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് 'Book Appointment for vaccination' എന്ന ഭാഗത്ത് 'Search By District' ഓപ്ഷന്‍ എടുത്തു നിങ്ങളുടെ ജില്ല നല്‍കി സെര്‍ച് ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് 'Search' ഓപ്ഷന്‍ നല്‍കിയാല്‍ ഏതെങ്കിലും സെന്ററുകള്‍ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്താല്‍ അറിയാനാകും.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വര്‍ധനവുണ്ടായി. 3,60,960 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.

പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ രണ്ട് ലക്ഷം കടന്നു. ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.
Published by: Jayesh Krishnan
First published: April 28, 2021, 4:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories