നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഛത്തീസ്ഗഢിലേക്കും ഛണ്ഡീഗഢിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രം

  Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഛത്തീസ്ഗഢിലേക്കും ഛണ്ഡീഗഢിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രം

  കോവിഡ് വ്യാപനത്തിന്റെ വ്യാപനം കണ്ടെത്താനും ആവശ്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഉന്നതതല സംഘം അതാത് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗഢിലക്കും ഛണ്ഡിഗഢിലേക്കും രണ്ട് ഉന്നതതല സംഘത്തെ അയച്ച് കേന്ദ ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും കോവിഡ് കേസുകള്‍ വനര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ വ്യാപനം കണ്ടെത്താനും ആവശ്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും ഉന്നതതല സംഘം അതാത് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

   ഛത്തീസ് ഗഢിലേക്കുള്ള ടീമിനെ നയിക്കുക നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ എസ് കെ സിങ് ആണ്. റായ്പുരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കൊല്‍ക്കത്തയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ വിദഗ്ധരും സംഘത്തിലുണ്ട്. ചണ്ഡിഗഢിലേക്കുള്ള സംഘത്തെ നയിക്കുന്നത് ടെക്സ്റ്റയില്‍ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറിയും സാമ്പത്തിക ഉപദേഷാാവുമായ വിജോയ് കുമാര്‍ സിങ്ങാണ്. ഡല്‍ഹിയിലെ ഡോ. റാം മനോഹര്‍ ലോഹിയ ഹോസ്പിറ്റല്‍, സഫ്ദര്ഡജംഗ് ആശുപത്രിയിലെ വിദഗിധരുമാണ് സംഘത്തിലുള്ളത്.

   Also Read 'ഞാന്‍ ക്ഷമ ചോദിക്കുന്നു'; തീപിടിത്തമുണ്ടായ മുംബൈയിലെ കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

   ഛത്തീസ്ഗഢില്‍ പുതിയ കോവിഡ് കേസുകളിലും മരണങ്ങളിലും ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഛണ്ഡീഗഢിലും സമാനമായ സ്ഥിതിയാണ്. ഉന്നതതല സംഘത്ത സംസ്ഥാനങ്ങളിലെ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളും, ഹോട്ട്‌സ്‌പോട്ടുകളും സന്ദര്‍ശിച്ച് പൊതുജനാരോഗ്യ ഇടപെടലുകള്‍ നടത്തുന്നതിനായി വിവരങ്ങള്‍ ശേഖരിക്കും. പ്രധാന കണ്ടെത്തലുകളും ശുപാര്‍ശകളും ഛീഫ് സെക്രട്ടറി/ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ക്ക് കൈമാറുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

   അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യനമന്ത്രി അജിത് പവാര്‍ അറിയിച്ചു. ഇനിയും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി വിളിച്ചുച്ചേര്‍ത്ത യോഗത്തില്‍ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അജിത് പവാര്‍ പറഞ്ഞു. തിയേറ്ററുകളിലും മാളുകളിലും 50 ശതമാനം തൊഴിലാളികള്‍ മാത്രമേ പാടുള്ളുവെന്നും വിവാഹ ആഘോഷങ്ങളില്‍ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കിരുതെന്നും നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

   രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആരംഭിക്കുന്നതിന്റെ സൂചനകളാണ് കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ ഏപ്രില്‍ ആദ്യവാരത്തോടെ വലിയ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജീവമാകും. സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകളും കോവിഡ് ബാധിതര്‍ക്കായി നീക്കി വക്കാനും തീരുമാനമായതായി അജിത് പവാര്‍ അറിയിച്ചു.
   Published by:Aneesh Anirudhan
   First published:
   )}