'ഞാന്‍ ക്ഷമ ചോദിക്കുന്നു'; തീപിടിത്തമുണ്ടായ മുംബൈയിലെ കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മരണപ്പെട്ട ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.
മുംബൈ: മുംബൈയിലെ തീപിടിത്തമുണ്ടായ കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തീപിടിത്തത്തില്‍ പത്ത് കോവിഡ് രോഗികള്‍ മരിച്ചിരുന്നു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇരകളുടെ കുടുംബങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്ത താക്കറെ മരണപ്പെട്ട ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഭാണ്ഡപ്പ് പ്രദേശത്തെ ഡ്രീംസ് മാള്‍ കെട്ടിടത്തിലെ സണ്‍റൈസ് ആശുപത്രിയില്‍ അര്‍ദ്ധ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തില്‍ മരിച്ച പത്തു പേരും കോവിഡ് രോഗികളാണെന്ന് ഡിസിപി പ്രശാന്ത് കടം പറഞ്ഞിരുന്നു. എന്നാല്‍ തിപിടടിത്തത്തില്‍ മരിച്ച രണ്ടു പേര്‍ നേരത്തെ തന്നെ കോവിഡ് ബാധിച്ചവരാണെന്ന് ആശുപത്രി അധികൃതരുടെ പ്രസ്ത3വനയില്‍ പറയുന്നു. അതേസമയം എട്ടു മരണത്തെ കുറിച്ച് ആസുപത്രി അധികൃതര്‍ അഭിപ്രായപ്പെട്ടിട്ടില്ല. എത്ര പേരെ മാറ്റി പാര്‍പ്പിച്ചു, അവരില്‍ എത്ര പേര്‍ കോവിഡ് രോഗികള്‍ ആണെന്ന് എന്നതിനെക്കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
advertisement
ആളുകളെ രക്ഷിക്കുന്നതില്‍ അഗ്നിശമന സേനാംഗങ്ങള്‍ വലിയ പങ്കു വഹിച്ചു. എന്നിരുന്നാലും വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന ചിലരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവരുടെ കുടുംബങ്ങളോട് ക്ഷമ ചോദിക്കുന്നു. ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് ഉദ്ദവ് താക്കറെ പ്രതികരിച്ചു. മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിഎംസി കണ്‍ട്രോള്‍ റൂം വൃത്തങ്ങള്‍ അറിയിച്ചു. മുപ്പത് ഫയര്‍ എഞ്ചിനുകള്‍, 20 വാട്ടര്‍ ടാങ്കറുകള്‍, ആംബുലന്‍സ് എന്നിവ സ്ഥലത്തെത്തി.
advertisement
അതേസമയം മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. 'ഞാന്‍ ആദ്യമായാണ് മാളിനുള്ളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് കാണുന്നത്. എന്നാല്‍ അവിടെ പ്രവര്‍ത്തിക്കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ അറിയിച്ചു. അതേസമയം മാളിലെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നും പുക മുകളിലത്തെ നിലയിലുള്ള സണ്‍റൈസ് ആശുപത്രിവരെ എത്തിയെന്നും ആശുപത്രി പ്രസ്താവനയില്‍ പറയുന്നു. അലാറാം മുഴങ്ങിയപ്പോള്‍ തന്നെ എല്ലാ രോഗികളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ കഴിഞ്ഞെന്നും പ്രസ്ത്രവനയില്‍ പറയുന്നു.
advertisement
എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിഎംസി കഴിഞ്ഞ വര്‍ഷം മാളിന് നോട്ടീസ് നല്‍കിയതായി സിവിക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുന്‍ എന്‍സിപി എംപി സഞ്ജയ് പട്ടീല്‍ കഴിഞ്ഞ വര്‍ഷം ബിഎംസിക്ക് കത്തെഴുതിയിരുന്നു. 'മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് ആശുപത്രിയില്‍ ഉണ്ടായ തിപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്തയില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപെടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു'വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു ട്വീറ്റു ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2021 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഞാന്‍ ക്ഷമ ചോദിക്കുന്നു'; തീപിടിത്തമുണ്ടായ മുംബൈയിലെ കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ