മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

Last Updated:

Guidelines for NRIs | ആദ്യ 30 ദിവസത്തിനുള്ളിൽ 5.5 ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തിയേക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ.

തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്നത് ആരോഗ്യവകുപ്പ് നിശ്ചയിക്കും. ആവശ്യപ്പെടുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്‍റൈന് സൗകര്യമൊരുക്കും
. പ്രവാസികളുടെ മടങ്ങിവരവ് ഏകോപിപ്പിക്കുന്നതിനായി ആയി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതി രൂപീകരിച്ചു. ആദ്യ 30 ദിവസത്തിനുള്ളിൽ 5.5 ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തിയേക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ.
മാർഗനിർദേശങ്ങൾ ചുവടെ...
നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം
1. മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായ പക്ഷം നോർക്കയുടെ www.norkaroots.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ ക്വാറന്‍റൈൻ സൌകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്. ഈ രജിസ്ട്രേഷൻകൊണ്ട് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മുൻഗണന ലഭിക്കില്ല.
advertisement
2. മടങ്ങിവരുന്നതിൽ മുൻഗണന താഴെ പറയുംവിധം
വിസിറ്റിങ് വിസയിൽ കാലാവധി കഴിഞ്ഞ് വിദേശത്ത് കഴിയുന്നവർ
വയോജനങ്ങൾ
ഗർഭിണികൾ
കുട്ടികൾ
രോഗികൾ
വിസ കാലാവധി പൂർത്തിയാക്കിയവർ
കോഴ്സുകൾ പൂർത്തിയാക്കിയ സ്റ്റുഡന്‍റ് വിസയിലുള്ളവർ
ജയിൽമോചിതരായവർ
മറ്റുള്ളവർ
കോവിഡ് ടെസ്റ്റ് നിർബന്ധം
3. കേരളത്തിലേക്ക് തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നത് ആരോഗ്യവകുപ്പ് നിശ്ചയിക്കും.
4. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സഹായം വിവിധ പ്രവാസി സംഘടനകൾ ചെയ്തുകൊടുക്കണം.
advertisement
5. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പ്രധാനപ്പെട്ട വിമാനക്കമ്പനികൾ എന്നിവരുമായി ചീഫ് സെക്രട്ടറി തലത്തിൽ ചുവടെ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് വീഡിയോ കോൺഫറൻസിങ് മുഖേന ചർച്ച നടത്തേണ്ടതാണ്.
കേന്ദ്ര സർക്കാർ അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കുന്ന മുറയ്ക്ക് സർവീസ് പ്ലാൻ, ബുക്കിങ് എണ്ണം
ടിക്കറ്റുകൾക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം
എയർലൈൻ പ്രോട്ടോക്കോൾ പ്രകാരമുള്ള മെഡിക്കൽ ടെസ്റ്റിങ് പ്രോട്ടോക്കോൾ
കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ വിവരം.
6. മടങ്ങിയെത്തുന്നവരെ വിമാനത്താവളങ്ങളിൽ സ്ക്രീനിങ് നടത്തുന്നതിന് സജ്ജീകരണവും പ്രോട്ടോക്കോളും വിശദീകരിക്കുന്ന കുറിപ്പ് ആരോഗ്യവകുപ്പ് നൽകണം.
advertisement
advertisement
രോഗലക്ഷണമില്ലാത്തവർക്ക് ഹോം ക്വാറന്‍റൈൻ
8. രോഗലക്ഷണമില്ലാത്ത യാത്രക്കാരെ അവരുടെ വീടുകളിലേക്ക് നേരിട്ട് അയയ്ക്കും. അഴർ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും വരാൻ പാടില്ല. വീട്ടിലേക്ക് മടങ്ങുന്ന സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളു. ഇരുവരും മാസ്ക്ക് നിർബന്ധമായും ധരിക്കണം.
9. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിന്‍റെ മേൽനോട്ടത്തിലായിരിക്കും.
രോഗലക്ഷണമുള്ളവരെ ക്വാറന്‍റൈൻ സെന്ററിലേക്ക് അയയ്ക്കും
10. വിമാനത്താവളത്തിലെ സ്ക്രീനിങ് സമയത്ത് പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ക്വാറന്‍റൈനിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് സഹിതം ഈ സെന്‍ററുകളിൽ സൂക്ഷിക്കും. ഇതിനുള്ള മാനേജ്മെന്‍റ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യണം.
advertisement
11. തദ്ദേശസ്വയംഭരണവകുപ്പും പൊതുമരാമത്ത് വകുപ്പുമായിരിക്കും ക്വാറന്‍റൈൻ സെന്‍ററുകൾ കണ്ടെത്തേണ്ടതും തുടർന്നുവേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതും. അതിനുശേഷമായിരിക്കും ആരോഗ്യവകുപ്പ് സെന്‍ററുകളിലേക്ക് നിരീക്ഷണത്തിന് ആളെ അയയ്ക്കുക.
സ്വന്തം ചെലവിൽ ഹോട്ടലുകളിലും ക്വാറന്‍റൈൻ
12. ആവശ്യപ്പെടുന്നവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്‍റൈന് സൗകര്യമൊരുക്കും
.
13. റെയിൽവേ യാത്രക്കാരുടെ സ്ക്രീനിങ് സംബന്ധിച്ച് റെയിൽവേയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി സ്ക്രീനിങ് ഉറപ്പാക്കും.
14. അന്തർ സംസ്ഥാന യാത്ര അനുവദിക്കുമ്പോൾ ഏതെല്ലാം ചെക്ക് പോസ്റ്റുകൾ വഴി യാത്രക്കാരെ കടത്തിവിടാം എന്നത് സംബന്ധിച്ച് ആരോഗ്യ-ഗതാഗത-ആഭ്യന്തരവകുപ്പുകൾ ചർച്ച ചെയ്തു തീരുമാനിക്കും. യാത്രാനുമതി ലഭ്യമാക്കുന്ന ചെക്ക് പോസ്റ്റുകളുടെ പട്ടിക മുഖ്യമന്ത്രിയുടെ അനുമതിയോടെ പുറത്തുവിടും.
advertisement
15. കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് കൂടി പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാർ, വിമാനക്കമ്പനികൾ എന്നിവരുമായി ചർച്ച ചെയ്തു തീരുമാനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement