Covid 19 | പൃഥ്വിരാജുമായി സമ്പർക്കം: താൻ ക്വറന്റീനിലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്

Last Updated:

താനുമായും 'ജനഗണമന' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

നടൻ സുരാജ് വെഞ്ഞാറമൂട് വീണ്ടും ക്വറന്റീനിൽ. കോവിഡ് സ്ഥിരീകരിച്ച നടൻ പൃഥ്വിരാജുമായും സംവിധായകൻ ഡിജോ ജോസ് ആന്റണിയുമായും സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടൻ സുരാജ് വെഞ്ഞാറമൂട് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താനുമായും 'ജനഗണമന' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്ന് പരിശോധിക്കണമെന്നും സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
കഴി​ഞ്ഞ മേയി​ൽ കോവി​ഡ് ബാധി​തനായ പ്രതി​യെ അറസ്റ്റു ചെയ്ത സി​ ഐയ്ക്കൊപ്പം പൊതു ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് സുരാജ് ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. .
നടൻ പൃഥ്വിരാജിന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. 'ജനഗണമന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗബാധയുണ്ടായത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. ഈ സിനിമയിൽ സുരാജും പ്രദാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
advertisement
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantineൽ പ്രവേശിച്ചിരിക്കുയാണ്.
ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantineൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു...
advertisement
എന്ന് നിങ്ങളുടെ സ്വന്തം
സുരാജ് വെഞ്ഞാറമൂട്‌
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | പൃഥ്വിരാജുമായി സമ്പർക്കം: താൻ ക്വറന്റീനിലെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement