HOME /NEWS /Corona / Covid 19 Fake News| കോവിഡ് വ്യാജ വാർത്തകൾ: സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും

Covid 19 Fake News| കോവിഡ് വ്യാജ വാർത്തകൾ: സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും

fake news

fake news

ഇന്ത്യൻ ശിക്ഷാനിയമം, ഐടി നിയമം, കേരള പകർച്ചവ്യാധി നിയമം എന്നിവയനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

  • Share this:

    തിരുവനന്തപുരം: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ശിക്ഷാനിയമം, ഐടി നിയമം, കേരള പകർച്ചവ്യാധി നിയമം എന്നിവയനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാകുന്ന വിധം തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാത്തരം സമൂഹമാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെയും സൈബർ ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    TRENDING:COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]INSPIRING LIFE | ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോൽപിച്ച് ആർതി ദോഗ്ര [NEWS]

    സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് പോസിറ്റീവ് നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1167 പേർക്ക് സ്ഥിരീകരിച്ചതിൽ 888 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ്. കേരളത്തിലെ മൊത്തം പോസിറ്റീവ് കേസുകൾ 20,896 ആയി ഉയർന്നു. പതിനായിരത്തിലധികംപേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ 679 പേർ കൂടി നെഗറ്റീവ് ആയതോടെ കോവിഡ് മുക്തർ 10,728 ആയി.

    First published:

    Tags: Covid 19, Fake, Fake news, Fake news social media