Covid 19 in Kerala | കേരളത്തിൽ ഇതുവരെയുള്ള കോവിഡ് ബാധിതരായവരുടെ എണ്ണം രണ്ടുലക്ഷം കടന്നു

Last Updated:

സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം ഒരു ലക്ഷം പേർ കോവിഡ് ബാധിതരായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. എട്ടു മാസം കൊണ്ടാണ് സംസ്ഥാനത്തെ രോഗബാധിതരായവരുടെ എണ്ണം രണ്ടുലക്ഷം കടന്നത്. സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം ഒരു ലക്ഷം പേർ കോവിഡ് ബാധിതരായി.
ഓഗസ്റ്റ് അവസാനിക്കുമ്പോൾ കേരളത്തിലെ ആകെ കോവിഡ് ബാധിതർ 75,385 ഉം, കോവിഡ് മരണം 297 ഉം ആയിരിന്നു. കഴിഞ്ഞ ദിവസം വരെ ആകെ കോവിഡ് ബാധിതർ 1,79,922 ഉം, കോവിഡ് മരണങ്ങൾ 719 ഉം ആയി. സെപ്ടംബറിൽ മാത്രം 1,04,537 പേർക്ക് ഇന്നലെ വരെ കോവിഡ് ബാധിച്ചു.
സെപ്ടംബറിലെ കോവിഡ് മരണം 422 ആയും ഉയർന്നു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് കോവിഡ് ബാധിതരുടെയും മരണത്തിന്റെ എണ്ണവും കൂടുതൽ. 32559 പേർക്ക് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചപ്പോൾ 217 പേർ രോഗമൂലം ബാധിച്ച് മരിച്ചു. കോഴിക്കോട് 70 ഉം, മലപ്പുറത്ത് 67 ഉം എറണാകുളത്ത് 61 ഉം, കാസർഗോഡ് 51 പേർ കോവിഡ് ബാധിച്ച് മരിച്ചു.
advertisement
ജനുവരി 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനായെങ്കിലും ഓഗസ്റ്റ് മുതൽ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സെപ്റ്റംബറിൽ രോഗവ്യാപനം ഉയർന്ന തോതിലായി.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ ആയിരുന്നെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത് ആയിരവും രണ്ടായിരവും കടന്ന് എണ്ണായിരം വരെയായത് സംസ്ഥാനത്തെ ഭീതിജനകമായ സാഹചര്യത്തെ എടുത്തുകാണിക്കുന്നു.
advertisement
സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ പ്രതിദിന നിരക്ക് 1000 കടന്നത് 172 ദിവസംകൊണ്ടാണ്. അടുത്ത 27 ദിവസത്തിനിടെ ഇത് 2000 കടക്കുകയും ചെയ്തു. മാർച്ച് 12നാണ് പ്രതിദിന കേസ് 10 കടന്നത്. പ്രതിദിന നിരക്ക് മെയ് 24ന് 50ഉം ജൂൺ അഞ്ചിന് 100ഉം ആയി.
മെയ് നാലിന് വിദേശത്തുനിന്ന് പ്രവാസികൾ വന്നു തുടങ്ങിയതോടെയാണ് സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടാൻ തുടങ്ങിയത്. ജൂലൈ 14ന് പ്രതിദിന കേസ് 500 കടന്നു. ജൂലൈ 22ന് ഇത് ആയിരം ആയി.
advertisement
ഓഗസ്റ്റ് 13ന് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1500 കടന്നു. ഓഗസ്റ്റ് 19ന് ഇത് 2000 കടന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala | കേരളത്തിൽ ഇതുവരെയുള്ള കോവിഡ് ബാധിതരായവരുടെ എണ്ണം രണ്ടുലക്ഷം കടന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement