Covid 19 | സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു; ഏറ്റവും കൂടുതൽ മലപ്പുറത്ത്

Last Updated:

100 പേരെ പരിശോധിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം, അഥവ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് സംസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വയനാട് ഒഴികെ എല്ലാ ജില്ലകളിലും കുതിച്ചുയരുന്നു. മലപ്പുറത്ത് 20ന് മുകളിലും, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ 18 ന് മുകളിലുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിച്ച് മരിച്ചവരിൽ 98 ശതമാനത്തിന് മുകളിലും ഗുരുതര രോഗങ്ങൾ ഉള്ളവരാണെന്നും ആരോഗ്യവകുപ്പിന്റെ വീക്കിലി റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ നാലാം ആഴ്ചയിലെ കോവിഡ് റിപ്പോർട്ടാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. എല്ലാ ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.  100 പേരെ പരിശോധിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം, അഥവ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് സംസ്ഥാനത്ത്. മലപ്പുറത്താണ് ഏറ്റവും ഉയർന്ന നിരക്ക്. ജില്ലയിൽ  കഴിഞ്ഞ ആഴ്ച 16.2 ആയിരുന്നത് 22. 8 ആയി ഉയർന്നു.
advertisement
തിരുവനന്തപുരത്ത് 18.3 ഉം, കാസർഗോഡ് 18.4 മാണ് ടെസ്റ്റ് നിരക്ക്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് കണ്ണൂർ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്തിന് മുകളിലാണ്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചതിൽ 98 ശതമാനവും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരാണ്. കൂടാതെ ആകെ മരണത്തിൽ 70 ശതമാനത്തിൽ കൂടുതലും 60 വയസിന് മുകളിലുള്ളവരാണ്. അതിനാൽ പ്രായമായവരെയും, ഗുരുതര രോഗങ്ങൾ ഉള്ളവരെയും സുരക്ഷിതമായി ഇരുത്തണം. അതിന് വീട്ടുകാരെ പരിശീലിപ്പിക്കണം.
advertisement
രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി പരിശോധന നടത്തി ക്വറന്‍റീൻ ചെയ്യുന്നതിനുമാകണം എല്ലാ ജില്ലകളിലും പ്രാധാന്യം നൽകേണ്ടതെന്നും കോവിഡ് വീക്കിലി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.  കൂടുതൽ രോഗികളുള്ള തിരുവനന്തപുരത്ത് തന്നെ കേസ് പെർ മില്ല്യൺ കൂടുതൽ.  പത്ത് ലക്ഷം പേരിൽ 1691 പേർ തിരുവനന്തപുരത്ത് കോവിഡ് ബാധിതരാകുന്നു എന്നാണ് കണക്ക്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലാണ്.
advertisement
നിയന്ത്രണങ്ങൾ ശക്തമാക്കും
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കും.  സമ്പൂർണ്ണ ലോക്ക്ഡൗണിലേയ്ക്ക് സർക്കാർ പോകില്ല. പകരം നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നടപടിയായിരിക്കും സ്വീകരിക്കുക.  നിയന്ത്രണങ്ങൾ വിശദമാക്കി പുതിയ മാർഗരേഖ സർക്കാർ വൈകാതെ തന്നെ പുറത്തിറക്കും
സുപ്രധാന നിയന്ത്രണങ്ങൾ: 
മാസ്ക് ധരിക്കാത്തവരുടെ പിഴ വർദ്ധിപ്പിക്കും.
സാമൂഹിക അകലം പാലിക്കാതെ വിൽപന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കും.
കോവിഡ് നിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിയ്ക്കാൻ ഓരോ മേഖലയിലും സംഘത്തെ നിയോഗിക്കും.
സമരങ്ങളും, യോഗങ്ങളും കോവിഡ് മാർഗനിർദേശം പാലിച്ച് മാത്രമെ അനുവദിക്കു.
advertisement
വിവാഹ ചടങ്ങിൽ 50 പേരിൽ കൂടുതൽ പാടില്ല.
ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 20 ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നു; ഏറ്റവും കൂടുതൽ മലപ്പുറത്ത്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement