പാലക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശിനിയായ ആദിവാസി സ്ത്രീ മരിച്ചു. കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മരുതിയ്ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് ഏഴിന് മരുതിയെ രക്തസമ്മർദ്ദത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ ആദ്യം പോസിറ്റീവും പിന്നീട് നെഗറ്റീവുമായിരുന്നു ഫലം.
മരുതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊളപ്പടികയിലെ ഊരു നിവാസികൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും മറ്റാർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.