• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

Covid 19 | സംസ്ഥാനത്തിന് 2.49 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി; ഇന്ന് 1.49 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 1,49,434 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുനന്തപുരത്ത് 84,500 ഡോസ് വാക്‌സിനും, കൊച്ചിയില്‍ 97,640 ഡോസ് വാക്‌സിനും, കോഴിക്കോട് 67,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,22,70,300 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,37,10,530 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

    സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 1,49,434 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,63,55,303 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,18,53,826 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 44,01,477 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ജനസംഖ്യയുടെ 35.48 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 49.38 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയുടെ 13.48 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 18.75 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.

    Covid 19 | സംസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കോവിഡ്; ടിപിആർ 10.95; മരണം 87

    കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്.
    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി.

    Also Read- Covid 19 | കോവിഡ് മൂന്നാം തരംഗം ആദ്യഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1867, കോഴിക്കോട് 1674, എറണാകുളം 1517, തൃശൂര്‍ 1390, കൊല്ലം 1100, പാലക്കാട് 754, കണ്ണൂര്‍ 841, തിരുവനന്തപുരം 846, ആലപ്പുഴ 778, കാസര്‍ഗോഡ് 665, കോട്ടയം 532, പത്തനംതിട്ട 518, വയനാട് 306, ഇടുക്കി 255 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തൃശൂര്‍ 7, വയനാട്, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, കോഴിക്കോട് 4 വീതം, പത്തനംതിട്ട, മലപ്പുറം 3 വീതം, തിരുവനന്തപുരം, കൊല്ലം 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    Also Read- ഓക്സിജൻ മാസ്ക്ക് ധരിക്കാൻ പറഞ്ഞതിന് കോവിഡ് രോഗി ഡോക്ടറെ ആക്രമിച്ചു

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1158, കൊല്ലം 1034, പത്തനംതിട്ട 297, ആലപ്പുഴ 611, കോട്ടയം 644, ഇടുക്കി 226, എറണാകുളം 1274, തൃശൂര്‍ 1567, പാലക്കാട് 732, മലപ്പുറം 1574, കോഴിക്കോട് 1339, വയനാട് 344, കണ്ണൂര്‍ 727, കാസര്‍ഗോഡ് 843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,82,545 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
    Published by:Anuraj GR
    First published: