advertisement

Covid 19 | പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം തുടങ്ങി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ യോഗം

Last Updated:

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സന്ദർഭത്തിലാണ് പ്രധാനമന്ത്രി തുടർച്ചയായ ദിവസങ്ങളിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തുടങ്ങി. രാത്രി എട്ടുമണിക്കാണ് നിര്‍ണായക യോഗം തുടങ്ങിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചും വാകിനേഷനെക്കുറിച്ചും അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിക്കും. കോവിഡുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇന്നത്തേത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സന്ദർഭത്തിലാണ് പ്രധാനമന്ത്രി തുടർച്ചയായ ദിവസങ്ങളിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഭീതിപ്പെടുത്തുന്ന വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഏഴു മുതല്‍ പ്രതിദിനം ഒരു ലക്ഷത്തില്‍ കൂടുതല്‍ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രില്‍ 11 മുതല്‍ ഇത് പ്രതിദിനം 1.5 ലക്ഷത്തിലധികം കേസുകളായി ഉയർന്നതോടെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തത്.
വെള്ളിയാഴ്ച പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഗുരുതര രോഗികളെ ചികിത്സിക്കുന്നതിനും ഓക്‌സിജന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദമായി ചർച്ച ചെയ്തു. നിലവിലെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. കോവിഡ് വാക്സിനേഷന്‍റെ പുരോഗതിയും വിലയിരുത്തി. ഇതേ തുടർന്നാണ് രാജ്യത്ത് വാക്സിനേഷൻ ഉത്സവ് ആചരിക്കാൻ തീരുമാനമായത്. കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കഴിഞ്ഞ ആഴ്ച അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി ചർച്ച ചെയ്തിരുന്നു.
advertisement
You may also like:Covid 19 | കോവിഡ് കൂട്ട പരിശോധന; ആദ്യ ദിവസം പരിശോധിച്ചത് 1,33,836 പേരെ
തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടു ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തി മുപ്പത്തി നാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1341 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
പുതിയ കണക്കുകൾ പ്രകാരമുള്ള കോവിഡ് കേസുകളിൽ 27.15 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലാണ് 59.79 ശതമാനവും. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 398 മരണങ്ങളാണ്. ഡൽഹിയിൽ 141 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ജുന അഖാഡ തീരുമാനിച്ചു. പ്രതീകാത്മകമായി കുംഭമേള നടത്തിയാല്‍ മതിയെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സ്വാമി അവ്‌ദേശാനന്ദ ഗിരി വ്യക്തമാക്കി.
advertisement
ഇതിനിടയിൽ കേരളത്തിൽ കോവിഡ് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. ഇന്നലെ രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയെങ്കിലും വിതരണ കേന്ദ്രങ്ങളിലെത്തിച്ചിട്ടില്ല. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ വാക്‌സിന്‍ എടുക്കാനെത്തിയവര്‍ ഇതു മൂലം ബുദ്ധിമുട്ടിലായി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം തുടങ്ങി; രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ യോഗം
Next Article
advertisement
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
ICC T20 World Cup FInal | സുനിൽ ഗാവസ്കർക്ക് അഭിഷേക് ശർമയുടെ മറുപടി; 18 പന്തിൽ അതിവേഗ ഫിഫ്റ്റി
  • 18 പന്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ ഗാവസ്കറുടെ വിമർശനത്തിന് മറുപടി നൽകി

  • 2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ 247.62 സ്ട്രൈക്ക് റേറ്റിൽ 21 പന്തിൽ 52 റൺസ് നേടി അഭിഷേക് പുറത്തായി

  • കെ.എൽ. രാഹുൽ റെക്കോർഡിന് ഒപ്പമെത്തി, യുവരാജ് സിംഗിന്റെ 12 പന്തിൽ ഫിഫ്റ്റി റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു

View All
advertisement