നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങും; പ്രതീക്ഷയേകി കേംബ്രിഡ്ജ് സർവകലാശാല പഠനം

  Covid 19 | ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങും; പ്രതീക്ഷയേകി കേംബ്രിഡ്ജ് സർവകലാശാല പഠനം

  വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് രാജ്യത്തെ രോഗവ്യാപന നിരക്കിലും വൈകാതെ പ്രതിഫലിക്കും

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഇനി കുറഞ്ഞു തുടങ്ങുമെന്ന് പുതിയ പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെയും ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ട്രാക്കർ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനം. ഇന്ത്യയിൽ കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളതെന്ന് ട്രാക്കർ വ്യക്തമാക്കുന്നു. “വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് രാജ്യത്തെ രോഗവ്യാപന നിരക്കിലും വൈകാതെ പ്രതിഫലിക്കും. അതേസമയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അസം, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ പ്രദേശങ്ങളിൽ കേസുകൾ വർദ്ധിക്കും,” ഗവേഷകർ എഴുതി.

   റിപ്പോർട്ടുചെയ്‌ത നമ്പറുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങൾ. അതേസമയം, ഇന്ത്യയുടെ രണ്ടാമത്തെ കോവിഡ് -19 തരംഗം ഏറ്റവും ശക്തമായ നിലയിൽ എത്തിയതായി തോന്നുന്നുവെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ പറഞ്ഞു, എന്നാൽ താഴേയ്‌ക്ക് ഇറങ്ങുന്നത് ആദ്യത്തെ കോവിഡ് വ്യാപനത്തെ അപേക്ഷിച്ചു കൂടുതൽ ദൈർഘ്യമേറിയതും നീണ്ടുനിൽക്കുന്നതുമായ പ്രക്രിയയായിരിക്കുമെന്നും ജൂലൈ വരെയെങ്കിലും അതിന് സമയം എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.

   വൈറസിന്റെ പുതിയ വകഭേദങ്ങൾ കേസുകളുടെ എണ്ണത്തിൽ അതിവേഗത്തിലുള്ള വ്യാപനത്തിന് കാരണമായേക്കാമെങ്കിലും, പരിവർത്തന പതിപ്പുകൾ കൂടുതൽ മാരകമാണെന്ന് സൂചനകളൊന്നുമില്ലെന്ന് അശോക സർവകലാശാലയിലെ ത്രിവേദി സ്‌കൂൾ ഓഫ് ബയോസയൻസസ് ഡയറക്ടർ കൂട്ടിച്ചേർത്തു.

   You may also like:കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

   രോഗവ്യാപനത്തിന്‍റെ ഗ്രാഫ് കർവ് നിവർന്നു തുടങ്ങുമെങ്കിലും അതിവേഗത്തിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ലോകാരോഗ്യസംഘടന നടത്തിയ സമീപകാലത്തെ റിസ്ക് വിലയിരുത്തലിൽ, ഇന്ത്യയിൽ കോവിഡ്-19 വ്യാപനത്തിന്‍റെ പുനരുജ്ജീവനത്തിനും ത്വരിതപ്പെടുത്തലിനും കാരണമായേക്കാവുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ട്രാൻസ്മിഷൻ സാധ്യതയുള്ള കൊറോണ വൈറസിന്‍റെ വിവിധ വേരിയന്റുകൾ കേസുകളുടെ അനുപാതത്തിൽ വർദ്ധനവ് ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നാണ്. സാമൂഹികമായ കൂടിച്ചേരലും വർദ്ധിപ്പിച്ച നിരവധി മത-രാഷ്ട്രീയ കൂട്ടായ്‌മകളും പൊതുജനാരോഗ്യവും സാമൂഹിക നടപടികളും പാലിക്കുന്നത് കുറയ്ക്കുകയും മറ്റ് കാരണങ്ങളാണ്”- ഗവേഷണ പഠനം പറയുന്നു.

   പ്രതിദിന കോവിഡ് മരണങ്ങളിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 40,956 പേർക്കാണ് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 3,55,338 പേർ ഡിസ്ചാർജ് ആയി. ഇതോടെ ആകെ ഡിസ്ചാർജ് ആയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,54,197 ആണ്. 37,04,099 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,52,35,991 പേർ വാക്സിൻ സ്വീകരിച്ചു.

   ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ

   മഹാരാഷ്ട്ര- 40,956
   കർണാടക-39,510
   കേരളം- 37,290
   തമിഴ്നാട്-29,272
   ഉത്തർപ്രദേശ്-20,445

   കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 3.48 ലക്ഷം കേസുകളിൽ 48.06 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നു മാത്രം 11.75 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചതും മഹാരാഷ്ട്രയിലാണ്. 793 പേരാണ് ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത്. കർണാടകയിൽ ഇന്നലെ 480 പേർ കോവിഡ് ബാധിച്ച് മരിച്ചു.
   Published by:Anuraj GR
   First published:
   )}