കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

Last Updated:

വാക്സിൻ സ്വീകരിച്ചാൽ അടുത്തതായി ചെയ്യേണ്ട കാര്യം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.

ഇന്ത്യ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചതിനാൽ വാക്സിൻ സെന്ററുകളിൽ വലിയ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായ മുൻകരുതലുകളും മാർഗനിർദേശങ്ങളും ആളുകൾ പാലിച്ചില്ലെങ്കിൽ ഇൻഡോർ സാഹചര്യങ്ങളിലും വലിയ ജനക്കൂട്ടത്തിനിടയിലും വൈറസ് വ്യാപനത്തിന്റെ തോത് പല മടങ്ങ് കൂടുതലായിരിക്കും എന്ന ആശങ്ക ആരോഗ്യ വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് കോവിഡ് വാക്സിനുകളാണ് ഇന്ത്യ ലഭ്യമാക്കുന്നത്- ഒന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഷീൽഡും മറ്റൊന്ന് ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ്.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചാൽ തന്നെ നിങ്ങളുടെ പേര്, വയസ്, ലിംഗം,വാക്സിന്റെ പേര്, ആദ്യ ഡോസ് സ്വീകരിച്ച തീയതി എന്നിവ ഉൾക്കൊള്ളിച്ച ഒരു സർട്ടിഫിക്കറ്റ് ഗവണ്മെന്റ് നൽകും. അതിനാൽ, വാക്സിൻ സ്വീകരിച്ചാൽ അടുത്തതായി ചെയ്യേണ്ട കാര്യം ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക എന്നതാണ്.
ആരോഗ്യസേതുആപ്പിൽ നിന്ന് കോവിഡ് 19 വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദ്യം ആരോഗ്യസേതുആപ്പ് ഡൗൺലോഡ് ചെയ്യുക. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഐ ഒ എസ് ഉപയോക്താക്കൾക്ക് ആപ്പ്‌സ്റ്റോറിൽ നിന്നും ഈ ആപ്പ്ഡൗൺലോഡ് ചെയ്യാവുന്നതാണ്. തുടർന്ന് ഈ ഘട്ടങ്ങൾ പിന്തുടരുക:
advertisement
You may also like:Covid 19 | 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഐവര്‍മെക്റ്റിന്‍ ശുപാര്‍ശ ചെയ്ത് ഗോവ സര്‍ക്കാര്‍
1: ഫോണിൽ ആപ്പ്തുറക്കുക. ഫോണിലെ ബ്ലൂടൂത്ത്ഓൺ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
2: നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. തുടർന്ന് ഓപ്പൺ ചെയ്യുന്ന പേജിന്റെ മുകളിൽ കാണുന്ന കോവിൻ ടാബിൽ ക്ലിക്ക് ചെയ്യുക.
advertisement
3: വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് 13 ഡിജിറ്റുകൾ ഉള്ള നിങ്ങളുടെ ബെനിഫീഷ്യറി റഫറൻസ് ഐ ഡി നൽകുക.
4: വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായി ഡൗൺലോഡ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
advertisement
കോവിൻ വെബ്‌സൈറ്റിൽ നിന്ന് എങ്ങനെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം?
1:https://www.cowin.gov.in/എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കോവിൻ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
2: 10 ഡിജിറ്റുള്ള മൊബൈൽ നമ്പറോആധാർ നമ്പറോനൽകി രജിസ്റ്റർ ചെയ്യുക. (രജിസ്ട്രേഷന്ഫോട്ടോ ഐഡന്റിറ്റിയുംആധാർ കാർഡും നിർബന്ധമായും വേണം).
3: മൊബൈൽ നമ്പർ നൽകി കഴിഞ്ഞാൽ അതിലേക്ക് ഒരു ഒ ടി പി വരും. അത് സബ്മിറ്റ് ചെയ്യുക.
4: രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ബുക്ക് ചെയ്ത തീയതിയിൽ വാക്സിനേഷൻ സെന്റർ സന്ദർശിച്ച് വാക്സിൻ സ്വീകരിക്കുക.
advertisement
5: വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ബെനിഫീഷ്യറി റഫറൻസ് ഐ ഡി ലഭിക്കും. അത് ഉപയോഗിച്ച് ആരോഗ്യസേതുആപ്പിൽ നിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19 വാക്സിൻ സ്വീകരിച്ചോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement