COVID 19| ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 4454 പേർ

Last Updated:

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4454 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.
അതേസമയം, മരണ സംഖ്യ ഞായറാഴ്ച്ചത്തെ കണക്കിനേക്കാൾ കൂടുതലാണ്. 3,741 പേരായിരുന്നു ഞായറാഴ്ച്ചത്തെ കണക്ക് പ്രകാരം മരിച്ചത്.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ. 35483 പേർ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു. കേരളം പട്ടികയിൽ നാലാമതാണ്. മഹാരാഷ്ട്ര- 26,672, കർണാടക- 25,979, കേരളം- 25,820, ആന്ധ്രപ്രദേശ്- 18,767 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. 59.7 ശതമാനം കോവിഡ് കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
advertisement
You may also like:Covid 19 | സംസ്ഥാനത്ത് കഴിഞ്ഞ 10 ദിവസത്തിനിടെ 1117 കോവിഡ് മരണങ്ങൾ; 7000 കടന്ന് മരണസംഖ്യ
advertisement
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,320 പേർ ഇന്നലെ മരിച്ചു. കർണാടകയിൽ 624 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മേയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
advertisement
അതേസമയം, കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരവസ്ഥകളും മരണങ്ങളും ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. അതിനാല്‍ ആശുപത്രികളെ സംബന്ധിച്ച നിര്‍ണായക സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്നലെ റിപ്പോർട്ട് ചെയ്ത 25,820 കേസുകളിൽ മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ‌രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 4454 പേർ
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement