50 വർഷം ജോലി ചെയ്ത ആശുപത്രിയിൽ വെന്റിലേറ്റർ ലഭിച്ചില്ല; യു.പിയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് ദാരുണാന്ത്യം

Last Updated:

രോഗി ഡോക്ടറാണെങ്കിൽ പോലും തങ്ങൾ ജോലി ചെയ്യുന്ന ആശുപത്രികളിൽ വെന്റിലേറ്റർ കണ്ടെത്തുക അത്ര എളുപ്പമല്ല എന്നതാണ് വസ്തുത.

കോവിഡ് രോഗികളുടെ സംഖ്യയിൽ ക്രമാതീതമായ വർദ്ധനവ് കാരണം ഉത്തർപ്രദേശിൽ വെന്റിലേറ്റർ സൗകര്യങ്ങൾക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വെന്റിലേറ്റർ കണ്ടുപിടിക്കുകയെന്നത് ബന്ധുക്കൾക്ക് ഭാരിച്ച ഉത്തരവാദിത്വമായി മാറിയിരിക്കുന്നു പലയിടങ്ങളിലും. രോഗി ഡോക്ടറാണെങ്കിൽ പോലും തങ്ങൾ ജോലി ചെയ്യുന്ന ആശുപത്രികളിൽ വെന്റിലേറ്റർ കണ്ടെത്തുക അത്ര എളുപ്പമല്ല എന്നതാണ് വസ്തുത.
പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു (SRN) ആശുപത്രിയിൽ 50 വർഷത്തോളം കാലം സേവനം ചെയ്ത ജെകെ മിശ്ര എന്ന 85 വയസ്സുകാരനാണ് സ്വന്തം ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കാതെ പോയത്. കോവിഡ് കോരണം ക്രിറ്റിക്കൽ സ്റ്റേജിലെത്തിയ അദ്ദേഹം താ൯ പതിറ്റാണ്ടുകളോളം ജോലി ചെയ്ത ആശുപത്രിൽ വെച്ച് മരണപ്പെടുകയായിരുന്നു. തന്റെ ഭാര്യയുടെ സാന്നിധ്യത്തിൽ വെച്ചാണ് അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്.
ഏപ്രിൽ 13 നാണ് മിശ്രക്ക് കോവിഡ് രോഗ ലക്ഷണമായ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങുന്നത്. ഇതേതുടർന്ന് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ എസ്ആർഎ൯ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും ഉട൯ തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ ബെഡുകൾ കാലിയില്ലായിരുന്നു.
advertisement
എസ്ആർഎ൯ ആശുപത്രിയിലെ എമർജ൯സി മെഡിക്കൽ ഓഫീസറായ സൂര്യഭാ൯ കുസ്വാഹ പറയുന്നത് അവിടെ നിലവിലുള്ള നൂറ് വെന്റിലേറ്ററുകളിലും മിശ്രക്ക് മുന്പ് അഡ്മിറ്റായ റോഗികളാണ് കഴിയുന്നത് എന്നാണ്. “ഡോക്ടർ മിശ്രക്ക് വെന്റിലേറ്റർ സൗകര്യമൊരുക്കാ൯ മറ്റൊരു രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റുക എന്നത് സാധ്യമല്ലല്ലോ,” അദ്ദേഹം ചോദിക്കുന്നു.
കോവിഡ് മഹാമാരി കാരണം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. നിലവിൽ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ആക്റ്റീവ് കേസുകളുണ്ട്. വർദ്ധിച്ച് വരുന്ന രോഗികളുടെ എണ്ണം സംസ്ഥാനത്തെ ആരോഗ്യ വ്യവസ്ഥക്ക് ഉൾക്കൊള്ളാ൯ കഴിയുന്നതിലും അപ്പുറമാവുകയും നിരവധി പേർ ആശുപത്രി കിടക്കകൾക്കും, ഓക്സിജ൯ സിലിണ്ടറുകൾക്കും, മരുന്നുകൾക്കുമായി നെട്ടോട്ടമോടുകയുമാണ്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ രണ്ട് ലക്ഷം കടന്നു. ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.
advertisement
മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 66,358 പേർ. 32.72 ശതമാനമാണ് ഡൽഹിയിലെ പോസിറ്റീവിറ്റി നിരക്ക്. തുടർച്ചയായ ആറാം ദിവസമാണ് ഡൽഹിയിലെ മരണ നിരക്ക് 300 ന് മുകളിലാകുന്നത്. കേരളത്തില്‍ ഇന്നലെ 32,819 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
Tags: uttar pradesh, doctor, SRN hospital, ventilator, വെന്റിലേറ്റർ, ഡോക്ടർ, ആശുപത്രി, ഉത്തർപ്രദേശ്
മലയാളം വാർത്തകൾ/ വാർത്ത/Corona/
50 വർഷം ജോലി ചെയ്ത ആശുപത്രിയിൽ വെന്റിലേറ്റർ ലഭിച്ചില്ല; യു.പിയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് ദാരുണാന്ത്യം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement